21 November Thursday

പലസ്‌തീനൊപ്പം ; സയണിസ്‌റ്റ്‌ വിരുദ്ധ ജൂത സംഘടന 
പ്രതിഷേധിച്ചു ; അമേരിക്കയിൽ 
500 പേരെ 
അറസ്റ്റ്‌ ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Friday Oct 20, 2023


വാഷിങ്‌ടൺ
ഗാസയ്ക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ അമേരിക്കയിലെ സയണിസ്‌റ്റ്‌ വിരുദ്ധ ജൂത സംഘടന. ഇസ്രയേൽ വെടിനിർത്തണമെന്ന്‌ ആഹ്വാനംചെയ്‌ത്‌ വാഷിങ്‌ടണിൽ ക്യാപിറ്റോൾ ഹില്ലിലെ പ്രതിനിധിസഭ കെട്ടിടത്തില്‍ പ്രതിഷേധിച്ച 500പേരെ അറസ്റ്റു ചെയ്‌തു. സമാധാനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ജൂയിഷ്‌ വോയ്‌സ്‌ ഫോർ പീസ്‌ എന്ന പുരോഗമന സംഘടനയാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌. ‘ഞങ്ങളുടെ പേരിൽ വേണ്ട’ (നോട്ട്‌ ഇൻ അവർ നെയിം) എന്ന്‌ എഴുതിയ ടീഷർട്ട്‌ ധരിച്ച്‌ നൂറുകണക്കിനുപേരാണ്‌ റാലി നടത്തിയത്‌. പലസ്തീൻകാർക്കെതിരെ ഇസ്രയേൽ തുടരുന്ന അടിച്ചമർത്തലിൽ അമേരിക്കയ്‌ക്കുള്ള പങ്ക്‌ ജനശ്രദ്ധയിൽ എത്തിക്കാനാണ്‌ പ്രതിഷേധമെന്ന്‌ സംഘടന എക്‌സിൽ കുറിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top