26 December Thursday

ഗാസയിലെ ആശുപത്രി ആക്രമണം: ഇസ്രയേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്ന് ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 18, 2023

ടെൽ അവീവ് > ഇസ്രയേൽ സന്ദർശിച്ച് പിന്തുമയറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ​ഗാസയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ ആശുപത്രി ആക്രമണം ഇസ്രയേൽ നടത്തിയതാണെന്ന് കരുതുന്നില്ലെന്ന് ബൈഡൻ പറഞ്ഞു. ആശുപത്രി ആക്രമണം ഏറെ ഞെട്ടിച്ചുവെന്ന് ബൈഡൻ മുമ്പ് പറഞ്ഞിരുന്നു. 

നെതന്യാഹുവുമായുള്ള കൂട്ടിക്കാഴ്ചയ്ക്ക് ശേഷം ബൈഡൻ, ഈജിപ്ത്‌ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസി, പലസ്തീൻ  പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്, രാജാവ്‌ അബ്ദുള്ള എന്നിവരുമായി  കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ആശുപത്രി ആക്രമണത്തെത്തുടർന്ന് നേതാക്കൾ കൂടിക്കാഴ്ചയിൽ നിന്ന് പിന്മാറി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top