അരിസോണ > തദ്ദേശീയരായ കുട്ടികളെ മാതാപിതാക്കളിൽനിന്ന് നിർബന്ധമായി അകറ്റി ബോർഡിങ് സ്‌കൂളിൽ പാർപ്പിച്ചിരുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പേരിൽ മാപ്പുപറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അരിസോണയിലെ തദ്ദേശീയ വംശജരുടെ ലാവീൻ ഗ്രാമം സന്ദർശിച്ചാണ് 150 കൊല്ലം നിലവിലുണ്ടായിരുന്ന വ്യവസ്ഥയിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചത്.
1819 മുതല്‍ 1970 വരെയാണ് അമേരിക്കയിലെ ആദിമഗോത്രവിഭാഗത്തിലെ കുട്ടികളെ ‘പരിഷ്കൃതരാക്കി വെള്ളക്കാരുടെ സമൂഹത്തിലേക്ക് സ്വാംശീകരിക്കാൻ’ സർക്കാർ നയപ്രകാരം ബോർഡിങ് സ്‌കൂളുകള്‍ പ്രവർത്തിച്ചത്. ‘‘ലജ്ജാകരമായ ഈ ചരിത്രം വിളിച്ചു പറയേണ്ടതുണ്ട്. അമേരിക്കൻ ചരിത്രത്തിലെ കളങ്കവും പാപവുമാണിത്’’‐ബൈഡൻ പറഞ്ഞു.
ബൈഡന്റെ സന്ദർശനവും മാപ്പപേക്ഷയും തെരഞ്ഞെടുപ്പില്‍ കമല ഹാരിസിന് ഗുണം ചെയ്യുമെന്നാണ് ഡെമോക്രാറ്റുകളുടെ കണക്കുകൂട്ടൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..