28 December Saturday

ഇസ്രയേൽ - ലെബനൻ വെടിനിർത്തൽ കരാർ പ്രഖ്യാപിച്ച് ജോ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 27, 2024

ജറുസലേം > ഇസ്രയേൽ - ലെബനൻ വെടിനിർത്തൽ കരാർ അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചു. ബുധൻ പ്രാദേശിക സമയം നാളെ 4 മുതൽ കരാർ നിലവിൽ വരുമെന്നും ലെബനീസ്-ഇസ്രായേൽ അതിർത്തിയിലുടനീളം പോരാട്ടം അവസാനിക്കുമെന്ന് ബൈഡൻ പറഞ്ഞു. വെടിനിർത്തൽ നിർദേശങ്ങൾ ഹിസ്ബുല്ല ലംഘിച്ചാൽ ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

ഇന്നലെ സെൻട്രൽ ബെയ്‌റൂട്ടിലെ ബസ്ത പ്രദേശത്തെ ജനവാസ മേഖലയിൽ ഇസ്രയേലിന്റെ  വ്യോമാക്രമണത്തിൽ ബഹുനില പാർപ്പിട കെട്ടിടം തകർന്ന് 29 പേർ കൊല്ലപ്പെട്ടു. വെടിനിർത്തൽ നിലവിൽ വരുന്നതിന് മുമ്പ് ഹിസ്ബുല്ലയെ കൂടുതൽ പ്രതിരോധത്തിലാക്കാൻ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് വിവരം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top