03 December Tuesday

ഹമാസ്‌ ആക്രമണം : ഇസ്രയേൽ–സൗദി ബന്ധം തകർക്കാനെന്ന്‌ ബൈഡൻ

വെബ് ഡെസ്‌ക്‌Updated: Sunday Oct 22, 2023


വാഷിങ്‌ടൺ
സൗദി അറേബ്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽനിന്ന്‌ ഇസ്രയേലിനെ തടയാനാണ്‌ ഹമാസ്‌ ആക്രമണം നടത്തിയതെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ. സൗദി അറേബ്യ ഇസ്രയേലിനെ അംഗീകരിക്കുമെന്ന ഭയമാണ്‌ ആക്രമണത്തിന്‌ പിന്നിൽ. അതുമായി ബന്ധപ്പെട്ട്‌ താൻ സൗദിയുമായി ചർച്ച നടത്തുന്നതിന്‌ മുമ്പേയുണ്ടായ ആക്രമണം ഇതാണ്‌ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മധ്യപൗരസ്ത്യ ദേശത്തെ അമേരിക്കൻ സൈനികതാവളങ്ങളിൽ വ്യോമപ്രതിരോധം കൂടുതലായി എത്തിക്കുമെന്ന്‌ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്‌ഡ്‌ ഓസ്റ്റിൻ. ഇറാനും അനുകൂല സംഘടനകളും ആക്രമണം നടത്തുമെന്ന കണക്കുകൂട്ടലിലാണ്‌ നടപടിയെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനെ ആക്രമിക്കുന്ന ഇസ്രയേലിന്‌ അമേരിക്ക പൂർണപിന്തുണ പ്രഖ്യാപിച്ചിരുന്നു. 

അതേസമയം, ഗാസ ആശുപത്രിയിലേക്കുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദി പലസ്‌തീനാണെന്ന അമേരിക്കയുടെയും ഇസ്രയേലിന്റെയും വാദത്തെ അനുകൂലിച്ച്‌ ഫ്രാൻസും രംഗത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top