വാഷിങ്ടൻ> യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാട്ടുംപാടി ജയിക്കാൻ 'നാച്ചോ നാച്ചോ' ഗാനവുമായി കമല ഹാരിസ്. തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെയാണ് ബോളിവുഡ് രീതിയിലുള്ള പാട്ടുമായി ഡെമോക്രാറ്റ് സ്ഥാനാർഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ് രംഗത്തെത്തിയിരിക്കുന്നത്.
'നാച്ചോ നാച്ചോ' എന്ന് പേരിട്ടിരിക്കുന്ന ഗാനം കമല ഹാരിസിന് വേണ്ടി നാഷണൽ ഫിനാൻസ് കമ്മിറ്റി അംഗമായ അജയ് ഭൂട്ടോറിയയാണ് പുറത്തിറക്കിയത്.
ഇത് മിഷിഗൺ, പെൻസിൽവാനിയ, വിസ്കോൺസിൻ, ജോർജിയ, നെവാഡ, അരിസോണ തുടങ്ങിയ സുപ്രധാന സംസ്ഥാനങ്ങളിലെ അമ്പത് ലക്ഷത്തോളം ഏഷ്യൻ വോട്ടർമാരെ സ്വാധീനിക്കാൻ ഈ പാട്ടിനാകുമെന്നാണ് കണക്കുകൂട്ടലുകൾ.
1.5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഹമാരി യെ കമല ഹാരിസ് എന്ന് തുടങ്ങുന്ന ഹിന്ദി ഗാനം ഉൾപ്പെടുത്തിക്കൊണ്ട് കമല ഹാരിസിന്റെ കാമ്പെയ്‌ൻ ദൃശ്യങ്ങളും കാണിക്കുന്നുണ്ട്. 'ആർആർആർ'എന്ന സിനിമയിലെ 'നാട്ടു നാട്ടു' എന്ന പാട്ടിന്റെ രീതിയിലാണ് 'നാച്ചോ നാച്ചോ' ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
റിതേഷ് പരീഖ് നിർമിച്ച് ഷിബാനി കശ്യപ് ആലപിച്ച വീഡിയോയിൽ തെലുങ്ക്, തമിഴ്, ഗുജറാത്തി, പഞ്ചാബി, ഹിന്ദി ഭാഷകളിലെ കമ്മ്യൂണിറ്റി നേതാക്കളുടെ സന്ദേശങ്ങളും ഉൾപ്പെടുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..