വാഷിങ്‌ടൺ
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. വീണ്ടും മത്സരിക്കില്ലെന്ന് പ്രസിഡന്റ് ജോ ബൈഡൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണിത്. ജനകീയ പിന്തുണയോടെ ഡെമോക്രാറ്റിക് പാര്‍ടിയുടെവിജയം ഉറപ്പാക്കാന്‍ കഠിനപരിശ്രമം നടത്തുമെന്നും അവര്‍ സമൂഹ-മാധ്യമത്തില്‍ കുറിച്ചു. ബൈഡന്‍ കമലയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. മുൻ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേലും അടക്കമുള്ള പ്രമുഖരും കമലയെ പിന്തുണച്ചിട്ടുണ്ട്.
റിപ്പബ്ലിക്കൻ സ്ഥാനാർഥിയും മുൻപ്രസിഡന്റുമായ ഡോണൾഡ് ട്രംപിന്റെ വിജയസാധ്യത കമലാ ഹാരിസിന്റെ വരവോടെ ഇടിഞ്ഞതായാണ് പുതിയ സര്‍വെകള്‍ സൂചിപ്പിക്കുന്നത്. അമേരിക്ക സന്ദര്‍ശിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനോട് ഗാസയിലെ വെടിനിർത്തണമെന്ന് കമല ആവശ്യപ്പെട്ടത് തെരഞ്ഞെടുപ്പ് ചര്‍ച്ച ആക്കിയിരിക്കുകയാണ് ട്രംപ്. കമല ജൂതവിരോധിയാണെന്നും വിജയിച്ചാൽ മൂന്നാം ലോകയുദ്ധമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..