ഇസ്ലാമാബാദ് > പാകിസ്താനിലെ കറാച്ചിയിൽ വിമാനത്താവളത്തിനു സമീപം നടന്ന സ്ഫോടനത്തിൽ 2 പേർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. ചൈനയിൽ നിന്നുള്ള പൗരൻമാരാണ് മരിച്ചത്. മൂന്നു പേർ മരിച്ചെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ടാങ്കറുകൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.
ചൈനീസ് പൗരൻമാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവരിൽ പൊലീസ് ഉദ്യോഗസ്ഥരുമുണ്ട്. ചൈനീസ് എൻജിനീയർമാരും ജീവനക്കാരും അടങ്ങുന്ന വ്യാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. വിഘടനവാദി ഗ്രൂപ്പായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..