29 December Sunday

വിമാന ദുരന്തത്തിൽ അസർബൈജാനോട് മാപ്പുചോദിച്ച്‌ വ്ലാദിമിർ പുടിൻ

വെബ് ഡെസ്‌ക്‌Updated: Saturday Dec 28, 2024

photo credit: facebook

മോസ്‌കോ > കസാക്കിസ്ഥാനില്‍ അക്‌തൗ വിമാനത്താവളത്തിനു സമീപം യാത്രാ വിമാനം തകര്‍ന്നു വീണ സംഭവത്തിൽ അസർബൈജാനോട് ക്ഷമാപണം നടത്തി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. അസർബൈജാൻ പ്രസിഡ‍ന്റുമായി ഫോണിലൂടെയാണ്‌ പുടിൻ മാപ്പ്‌ പറഞ്ഞതെന്നാണ്‌ വിവരം. റഷ്യയുടെ വ്യോമ മേഖലയിൽ ഇത്തരം സംഭവമുണ്ടായത് ദൗർഭാഗ്യകരമാണെന്നും ഇക്കാര്യത്തില്‍ അസർബൈജാൻ പ്രസിഡന്റിനോട്‌  മാപ്പ്‌ ചോദിക്കുന്നതായും പുടിൻ പറഞ്ഞു.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളോട് ആത്മാർഥമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും പുടിൻ പറഞ്ഞു.
ബാക്കുവിൽ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പോകുകയായിരുന്നു വിമാനം.അടിയന്തര ലാൻഡിംഗിനിടെയാണ്‌ വിമാനം തകർന്നതെന്ന്‌ മാധ്യമങ്ങള്‍ റിപ്പോർട്ട്‌ ചെയ്‌തു. 38 പേരാണ് കൊല്ലപ്പെട്ടത്. ഉക്രയ്‌ൻ ഡ്രോണാക്രമണത്തെ പ്രതിരോധിക്കാനായി ഗ്രോസ്‌നിക്ക്‌ സമീപമുള്ള കേന്ദ്രത്തിൽനിന്ന്‌ മിസൈലുകൾ വിക്ഷേപിച്ചിരുന്നതായി റഷ്യ അറിയിച്ചു. എന്നാൽ ഇത്‌ പതിച്ചാണ്‌ വിമാനം തകർന്നതെന്ന്‌ റഷ്യ സ്ഥിരീകരിച്ചിട്ടില്ല.  വിമാനം തകർന്ന സംഭവത്തിൽ ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് അസർബൈജാൻ എയർലൈൻ‌സ് ആരോപിച്ചിരുന്നു. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top