22 December Sunday

ഖലിസ്ഥാൻ ഭീഷണി ; കാനഡ ക്ഷേത്രത്തിലെ പരിപാടി റദ്ദാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2024


ഒട്ടാവ
ഖലിസ്ഥാൻ വാദികളുടെ ഭീഷണിയെതുടർന്ന്‌ കനാഡയിലെ ബ്രാംപ്‌ടൺ ത്രിവേണി ക്ഷേത്രത്തിൽ നടത്താനിരുന്ന പരിപാടി കോൺസുലേറ്റ്‌ റദ്ദാക്കി.  ലൈഫ്‌ സർട്ടിഫിക്കറ്റ്‌ വിതരണ ക്യാമ്പ്‌ 17ന്‌ സംഘടിപ്പിക്കാൻ കോൺസുലേറ്റ്‌ ജനറൽ ഓഫ്‌ ഇന്ത്യ തീരുമാനിച്ചിരുന്നു. സംഘർഷ സാധ്യതയുണ്ടെന്ന കനേഡിയൻ പൊലീസിന്റെ നിർദ്ദേശം പരിഗണിച്ചാണ്‌ പരിപാടി റദ്ദാക്കിയതെന്ന്‌ ക്ഷേത്ര അധികൃതർ തിങ്കളാഴ്‌ച അറിയിച്ചു. നവംബർ മൂന്നിന്‌ ക്ഷേത്രത്തിൽ നടന്ന പരിപാടിക്കിടെ ഖലിസ്ഥാൻ വാദികൾ സംഘർഷം സൃഷ്‌ടിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top