05 November Tuesday

കാനഡയില്‍ ക്ഷേത്രത്തില്‍ എത്തിയവർക്ക് നേരെ ഖലിസ്ഥാന്‍ ആക്രമണം

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ഒട്ടാവ > കാനഡയിൽ ഖലിസ്ഥാന്‍ ആക്രമണം. ബ്രാപ്ടണിലെ ഹിന്ദു  ക്ഷേത്രത്തിലെത്തിയവർക്ക് നേരെയായിരുന്നു ആക്രമണം. ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഖാലിസ്ഥാനി പതാക വീശുന്ന ആളുകൾ ക്ഷേത്രത്തിലെത്തിയവരെ ആക്രമിക്കുന്നത്‌ വീഡിയോയിൽ കാണാം.

സംഭവത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. "ഇന്ന് ബ്രാംപ്ടണിലെ ഹിന്ദു സഭാ മന്ദിറിൽ നടന്ന അക്രമങ്ങൾ അംഗീകരിക്കാനാവില്ല. ഓരോ കനേഡിയനും അവരുടെ വിശ്വാസം സ്വതന്ത്രമായി പിന്തുടരാൻ അവകാശമുണ്ട്." എന്നദ്ദേഹം എക്സിൽ കുറിച്ചു.



ഇന്ത്യ–- കാനഡ നയതന്ത്രബന്ധത്തിൽ തകർച്ച നേരിട്ടുകൊണ്ടിരിക്കുന്ന സമയത്താണ്‌ ഇത്തരത്തിലൊരാക്രമണം.

ഖലിസ്ഥാൻ ഭീകരൻ ഹർദീപ്‌ സിങ്‌ നിജ്ജാറിന്റെ കൊലപാതകത്തിന്‌ പിന്നിൽ ഇന്ത്യയാണെന്ന്‌ കാനഡ ആരോപിച്ചതിനെ തുടർന്നാണ്‌ ഇരുരാജ്യങ്ങളും അകന്നത്‌. കാനഡയിലെ ഖലിസ്ഥാൻ അനുകൂലികളെ ലക്ഷ്യംവയ്‌ക്കാൻ ആഭ്യന്തരമന്ത്രി അമിത്‌ ഷാ നിർദേശം നൽകിയെന്ന ഗുരുതരമായ ആരോപണവും കാനഡ ഉയർത്തി. ഖലിസ്ഥാൻ നേതാവ്‌ ഹർദീപ്‌ സിങ്‌ നിജ്ജറെ കഴിഞ്ഞ വർഷം ജൂണിൽ ബ്രിട്ടീഷ്‌ കൊളംബിയയിൽ കൊലപ്പെടുത്തിയതിന്‌ പിന്നിൽ ഇന്ത്യൻ ഏജന്റുമാരുണ്ടെന്ന്‌ കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ ആരോപിച്ചതിന്‌ പിന്നാലെയാണിത്‌. ആരോപണം അടിസ്ഥാനരഹിതമാണെന്ന്‌ ഇന്ത്യ പ്രതികരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top