27 December Friday

"നിങ്ങൾ എന്റെ രാജാവല്ല"; ചാൾസ് രാജാവിനെതിരെ മുദ്രാവാക്യം മുഴക്കി ഓസ്‌ട്രേലിയൻ സെനറ്റർ

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2024

ബ്രിസ്‌ബേന്‍> ഓസ്‌ട്രേലിയൻ പാർലമെന്റ്‌ സന്ദർശിച്ച ചാൾസ് രാജാവിനെതിരെ  മുദ്രാവാക്യം മുഴക്കി ഓസ്‌ട്രേലിയന്‍ സെനറ്റര്‍ ലിഡിയ തോര്‍പ്പ്. "ഇത് നിങ്ങളുടെ ഭൂമിയല്ല, നിങ്ങൾ എന്റെ രാജാവല്ല, ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് തിരികെ തരൂ, നിങ്ങൾ ഞങ്ങളിൽ നിന്ന് മോഷ്ടിച്ചത് ഞങ്ങൾക്ക് തരൂ." എന്നാണ്‌ ലിഡിയ തോര്‍പ്പ് പറഞ്ഞത്‌. തിങ്കളാഴ്ചയായിരുന്നു ചാൾസ് രാജാവിന്റെ പാർലമെന്റ്‌ സന്ദർശനം.

100 വർഷത്തിലേറെയായി ഓസ്‌ട്രേലിയ ബ്രിട്ടീഷ് കോളനിയായിരുന്നു, ഈ സമയത്ത് ആയിരക്കണക്കിന് ആദിവാസികളായ ഓസ്‌ട്രേലിയക്കാർ കൊല്ലപ്പെടുകയും നിരവധി പേർ പലായനം ചെയ്യുകയും ചെയ്തു. 1901-ൽ രാജ്യം ഓസ്‌ട്രേലിയ സ്വാതന്ത്ര്യം നേടിയെങ്കിലും ഒരു സമ്പൂർണ റിപ്പബ്ലിക്കായി മാറിയിട്ടില്ല. ചാൾസ് രാജാവാണ് നിലവിലെ രാഷ്ട്രത്തലവൻ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top