കുവൈത്ത് സിറ്റി > സാങ്കേതിക തകരാറിനെ തുടർന്ന് കുവൈത്ത് വിമാനത്താവളത്തിൽ ഇറക്കിയ വിമാനത്തിലെ ഇന്ത്യൻ യാത്രക്കാർ നേരിട്ടത് കടുത്ത വിവേചനം. മുംബൈയിൽനിന്ന് മാഞ്ചസ്‌റ്ററിലേക്ക് പറന്ന ഗൾഫ് എയർ വിമാനമാണ് എഞ്ചിനിൽ തീ കണ്ടതിനെ തുടർന്ന് അടിയന്തരമായി ഇറക്കിയത്. 13 മണിക്കൂർ ഭക്ഷണമോ സഹായമോ ലഭിച്ചില്ലെന്ന് ഇന്ത്യൻ യാത്രക്കാർ പറഞ്ഞു.
അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് വിമാന കമ്പനി താമസ സൗകര്യം ഒരുക്കിയെന്നും തങ്ങളെ അധിക്ഷേപിച്ചെന്നും പരാതിപ്പെട്ടു. രണ്ട് മണിക്കൂർ നീണ്ട തർക്കത്തിനൊടുവിലാണ് ലോഞ്ചിൽ ഇരിക്കാൻ അനുവദിച്ചത്. ഭക്ഷണമോ ബ്ലാങ്കറ്റോ നൽകിയില്ല. നാല് മണിക്കൂർ കഴിഞ്ഞാണ് വെള്ളമെങ്കിലും കിട്ടിയതെന്നും ഇന്ത്യൻ യാത്രക്കാർ പറഞ്ഞു. ഇന്ത്യ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ളവരാണ് അവഗണന നേരിട്ടത്. യാത്രക്കാരും വിമാനത്താവള അധികൃതരും തമ്മിലുണ്ടായ തർക്കത്തിന്റെ ദൃശ്യം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..