22 December Sunday
പ്രകോപനമുയർത്തി അമേരിക്ക

യുക്രെയിനെതിരെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ച് റഷ്യ; ആണവ യുദ്ധ ഭീതിയിൽ ലോകം

വെബ് ഡെസ്‌ക്‌Updated: Thursday Nov 21, 2024


യുക്രെയ്ൻ റഷ്യ യുദ്ധത്തിനിടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍(ഐസിബിഎം) ഉപയോഗിച്ച് ആക്രമണം. മധ്യയുക്രേനിയന്‍ നഗരമായ ജിനിപ്രോയാണ് ലക്ഷ്യമാക്കിയത്. നാശനഷ്ടങ്ങൾ വ്യക്തമല്ല. ആയിരക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച് ആക്രമിക്കാനും ആണവ പോര്‍മുനകള്‍ വഹിക്കാനും ശേഷിയുള്ള ദീര്‍ഘദൂര ആയുധമാണ് ഐസിബിഎം.
ഐസിബിഎം എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകള്‍  ആണവ പോര്‍മുനകള്‍ ഘടിപ്പിച്ച് ലക്ഷ്യം തകർക്കാൻ രൂപകല്‍പ്പന ചെയ്തആയുധമാണ്.



പ്രകോപനത്തിന് പിന്നിൽ അമേരിക്ക



പാശ്ചാത്യ സഖ്യകക്ഷികള്‍ നൽകിയ ആയുധങ്ങള്‍ യുദ്ധത്തിന് ഉപയോഗിക്കുന്നതിന് യുക്രെയിന് മേൽ നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നു. ഇത് ഒഴിവാക്കണമെന്ന യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ആവശ്യം ഉന്നയിച്ചു. തൊട്ടു പിറകെ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യയ്ക്കുള്ളിലെ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്താന്‍ അമേരിക്കന്‍ വിതരണം ചെയ്ത ലോങ് റേഞ്ച് മിസൈലുകള്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കി. ഇതോടെ യുദ്ധത്തിൽ കൂടുതൽ മാരകമായ ആയുധങ്ങൾ പ്രയോഗിച്ച് തുടങ്ങി.യുക്രെയിൻ ആര്‍മി ടാക്റ്റിക്കല്‍ മിസൈല്‍ സിസ്റ്റം (അറ്റാക്ംസ്) ഉപയോഗിച്ചതായി മോസ്‌കോയിലെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇതിൽ പ്രകോപിതനായി പാശ്ചാത്യ രാജ്യങ്ങള്‍ക്കും യുക്രെയ്‌നുമെതിരെ ആവശ്യമുള്ളപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാമെന്ന ഉത്തരവില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ഒപ്പിട്ടിരുന്നു. ആണവ ശക്തികളുടെ പിന്തുണയുണ്ടെങ്കില്‍ ആണവ ഇതര രാഷ്ട്രത്തിനെതിരെ ആണവായുധം പ്രയോഗിക്കുന്നത് റഷ്യ പരിഗണിക്കുമെന്നും  ഈ ഉത്തരവിലുണ്ട്.



ഒരു ആണവ രാഷ്ട്രത്തിന്റെ പങ്കാളിത്തത്തോടെ ഒരു ആണവ ഇതര രാഷ്ട്രം നടത്തുന്ന ആക്രമണം സംയുക്ത ആക്രമണമായി കണക്കാക്കപ്പെടുമെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് ഇത് സംബന്ധിച്ച് വിശദീകരണവും നൽകി.

ഉത്തര കൊറിയയില്‍നിന്നുള്ള പതിനായിരത്തിലേറെ സൈനികര്‍ റഷ്യന്‍ സേനയോടൊപ്പം യുദ്ധമുന്നണിയിലെത്തിയതായി വാർത്തകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതൽ മാരകമായ ആയുധങ്ങൾ ഉപയോഗിക്കാനുള്ള അനുമതിയുമായി അമേരിക്ക യുദ്ധത്തോടുള്ള നിലപാട് മാറ്റിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം ആയിരം ദിവസം പിന്നിട്ടു. യുക്രെയ്നിനെതിരായ മൂന്ന് വര്‍ഷത്തെ യുദ്ധത്തിനിടെ പുടിന്‍ പലതവണ ആണവ ഭീഷണി പുറപ്പെടുവിച്ചിരുന്നു. അമേരിക്കയുടെ പ്രകോപനം കൂടിയായതോടെ ബാലിസ്റ്റിക് മിസൈൽ തൊടുക്കുകയായിരുന്നു.

ഇടപെട്ട് ചൈനയും



2022 ഫെബ്രുവരി മുതല്‍ രണ്ട് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ സമാധാന ചര്‍ച്ചയ്ക്ക് വേണ്ടി ചൈന ഇടപെട്ടിരുന്ന. ഇതിായി ഇന്തോനേഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി.ചൈനയുടെ യുറേഷ്യന്‍ മേഖല പ്രത്യേക പ്രതിനിധി ധി ലി ഹ്യു വാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റഷ്യന്‍ മേഖലകള്‍ കടന്നാക്രമിക്കാന്‍ ഉക്രൈന് അമേരിക്കയുടെ സഹായം ലഭിക്കുന്നതായും. അമേരിക്ക വൻ തോതിൽ ആയുധങ്ങള്‍ നല്‍കുന്നുണ്ടെന്നും ഇത് സംബന്ധിച്ച് മറ്റു രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

അമേരിക്കയെ സംബന്ധിച്ച് യുദ്ധം വലിയ ആയുധ കച്ചവടത്തിനും സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാനും അവസരമാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി യുക്രെയിൻ വിഷയത്തിൽ ചർച്ച നടത്താൻ തയ്യാറെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയിൻ-റഷ്യ സംഘർഷം 24 മണിക്കൂറിനുള്ളിൽ പരിഹരിക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കയും ചെയ്തിരുന്നു. എന്നാൽ അധികാരം ലഭിച്ചതോടെ വപരീത ദിശയിലായി.



തെക്കൻ റഷ്യയിലെ സോചിയിൽ നടന്ന വാൽഡായി ഫോറത്തിനിടെ ട്രംപിന്റെ തിരഞ്ഞെടുപ്പ് ജയത്തെ അഭിനന്ദിക്കവെയാണ് ചർച്ചയ്ക്ക് തയ്യാറാണെന്ന് പുട്ടിൻ വ്യക്തമാക്കിയത്. ജൂലായിൽ ട്രംപിനു നേരെയുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ 'ധൈര്യശാലി" എന്ന് വിളിച്ച് അഭിനന്ദിക്കയും ചെയ്തു.
യുദ്ധം നിർത്തണമെങ്കിൽ യുക്രെയിൻ നാറ്റോ അംഗത്വ നീക്കം ഉപേക്ഷിക്കണമെന്ന് റഷ്യ തുടക്കത്തിൽ ആവശ്യപ്പെട്ടിരുന്നു. നാറ്റോ അംഗത്വം യുക്രെയിനെ സംബന്ധിച്ച് രണ്ട് ശാക്തിക ചേരികൾക്ക് ഇടയിലെ നിർണ്ണായക നയം മാറ്റമായിരുന്നു. അമേരിക്കൻ പക്ഷം ഇതിനായി യുക്രെയിന് പിന്തുണ നൽകുകയയും ചെയ്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top