03 November Sunday

ലാവോസില്‍ കുടുങ്ങിയ 47 ഇന്ത്യക്കാരെ 
രക്ഷപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

വിയന്റിയാൻ
ലാവോസിലെ സൈബർ തട്ടിപ്പ്‌ കേന്ദ്രത്തിൽ കുടുങ്ങിയ 47 ഇന്ത്യക്കാരെ ബൊക്കെയൊ പ്രവിശ്യയിൽ നിന്ന്‌ രക്ഷപ്പെടുത്തിയതായി രാജ്യത്തെ ഇന്ത്യൻ എംബസി അറിയിച്ചു.  ഇന്ത്യക്കാരെ ഓൺലൈൻ തട്ടിപ്പിനിരയാക്കാനാണ്‌ ഇന്ത്യയിൽ നിന്ന്‌ ജോലിതേടിയെത്തുന്നവരെ ഇവിടെ നിയോ​ഗിച്ചിരുന്നത്. മികച്ച ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച്‌  ഇന്ത്യയില്‍ നിന്നും കംപ്യൂട്ടര്‍ പ്രാവീണ്യമുള്ളവരെ ലാവോസിലെത്തിച്ച ശേഷം യാത്രാരേഖകൾ പിടിച്ചുവയ്ക്കുകയും തട്ടിപ്പ്‌ നടത്താൻ നിർബന്ധിക്കുകയുമായിരുന്നു.

ലാവോസിലെ ബൊക്കിയെ പ്രവിശ്യയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് സൈബര്‍ തട്ടിപ്പുകേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ റെയ്ഡുചെയ്ത പൊലീസാണ് ഇന്ത്യക്കാരെ മോചിപ്പിച്ച് എംബസിയിൽ എത്തിച്ചത്. ഇത്തരത്തിൽ പെട്ടുപോയ 635 ഇന്ത്യക്കാരെ ഇതുവരെ രാജ്യത്തുനിന്ന്‌  തിരിച്ചെത്തിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top