22 December Sunday

രണ്ടാം ഹിറ്റ്‌ലര്‍: ഗാസയിലെ കൊലവിളിക്ക് ഒരാണ്ട്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

ഗാസ ഇന്ന്‌ വെറുമൊരു പേരല്ല, ഒരുകൂട്ടം മനുഷ്യരുടെ പൊലിഞ്ഞ സ്വപ്‌നങ്ങളാണ്‌. തകർന്നടിഞ്ഞ നാടും നഗരവും. നിറഞ്ഞുകവിഞ്ഞ ആശുപത്രികൾ. എങ്ങും മൃതശരീരങ്ങളുടെ കൂമ്പാരം. പലസ്‌തീനെ ഭൂപടത്തില്‍നിന്ന്‌ തുടച്ചുനീക്കുകയാണ്‌ ലക്ഷ്യം. അവിടെയും നിൽക്കുന്നില്ല  ഇസ്രയേലിന്റെ  അടങ്ങാത്ത യുദ്ധവെറി. ഇന്ന്‌ അത്‌ അതിർത്തികൾ ഭേദിച്ച്‌  സിറിയയിലേക്കും യമനിലേക്കും ലബനനിലേക്കും ഇറാനിലേക്കും നീളുന്നു.

നാളെ വീണ്ടും വ്യാപിക്കാം. ചരിത്രത്തിന്റെ വിരോധാഭാസമെന്നപോൽ ബെന്യാമിന്‍ നെതന്യാഹു മറ്റൊരു ഹിറ്റ്‌ലറായി മാറുന്നു.  അമേരിക്കൻ പിന്തുണയോടെയുള്ള ഇസ്രയേലിന്റെ സാമ്രാജ്യത്വ മോഹങ്ങൾക്കെതിരെ ലോകത്തിന്റെ 
ശബ്ദം ഉയർന്നേ തീരൂ. അല്ലെങ്കിൽ നമ്മൾ വലിച്ചിഴയ്‌ക്കപ്പെടുന്നത്‌ മറ്റൊരു ലോകയുദ്ധമുഖത്തേക്കായിരിക്കും


● ഗാസയിൽ 17,000 കുട്ടികള്‍   കൊല്ലപ്പെട്ടു  

●മാതാപിതാക്കളെ നഷ്ടമായി 
  ക്യാമ്പുകളിൽ കഴിയുന്നത്‌ 17,000   കുരുന്നുകൾ

● 564 സ്‌കൂൾ ആക്രമിക്കപ്പെട്ടു 
●വിദ്യാഭ്യാസസ്ഥാപനങ്ങളിൽ  85 ശതമാനവും നിലംപരിശായി

● 6,25,000 കുട്ടികളുടെ   വിദ്യാഭ്യാസം മുടങ്ങി

● ഗാസ ജനസംഖ്യയുടെ 85 
  ശതമാനവും പലായനംചെയ്‌തു

●  79,000 വീടുകൾ പൂർണമായും 
      തകർന്നു. 3.7 ലക്ഷം വീടുകൾ  
      വാസയോഗ്യമല്ലാതായി

●138 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു,  
      ഇതിൽ 128 പലസ്തീൻകാർ

●498 ആരോഗ്യപ്രവർത്തകർ  
     കൊല്ലപ്പെട്ടു  

 ●ഗാസയിൽ 2.73 ലക്ഷം കോടി  
     രൂപയുടെ നാശനഷ്ടം

●വെസ്റ്റ്‌ ബാങ്കിൽ കൊല്ലപ്പെട്ട 723 
    പേരിൽ 160 കുട്ടികൾ

മറ്റൊരു ​ഗാസയാകാന്‍ ലബനന്‍

●സെപ്തംബർ 17, 18 –- ഹിസ്‌ബുള്ള 
    പ്രവർത്തകരുടെ ആശയവിനിമയ
    ഉപകരണമായ പേജറുകളും
   വാക്കി ടോക്കികളും വ്യാപകമായി പൊട്ടിത്തെറിച്ചു.
   38 മരണം. പിന്നിൽ ഇസ്രയേൽ

● 2024 സെപ്തംബർ 21 –- ലബനനിൽ തെക്കൻ ബെയ്‌റൂട്ടിലെ ജനവാസമേഖലയിൽ
     ഇസ്രയേൽ ആക്രമണത്തിൽ   ഹിസ്ബുള്ളയുടെ രണ്ടു മുതിർന്ന നേതാക്കളടക്കം
     37 പേർ കൊല്ലപ്പെട്ടു
●സെപ്തംബർ 23 –- ഇസ്രയേൽ വ്യോമാക്രമണത്തിൽ 274 മരണം  21 കുട്ടികളടക്കം ആയിരത്തിലേറെ പേർക്ക്‌ പരിക്കേറ്റു
●സെപ്തംബർ28 – ഹിസ്ബുള്ള തലവൻ സയ്യിദ്‌ ഹസൻ നസറള്ള കൊല്ലപ്പെട്ടു

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top