22 December Sunday

ഹിസ്ബുള്ള ശക്തികേന്ദ്രങ്ങളിലെ ഇസ്രയേൽ വ്യേമാക്രമണം; 182 മരണം, 727 പേർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Sep 23, 2024

ബെയ്‌റൂട്ട്‌> ലബനനിൽ ഹിസ്ബുള്ള കേന്ദ്രത്തിൽ  ഇസ്രയേൽ  നടത്തിയ വ്യോമാക്രമണത്തിൽ 182  പേർ കൊല്ലപ്പെട്ടു. 727ലേറെ പേർക്ക് പരിക്ക്. നാനൂറിലേറെപേർക്ക്‌ പരിക്ക്‌. നിരവധി കുട്ടികൾക്കും സ്ത്രീകൾക്കും ആരോഗ്യപ്രവർത്തകർക്കും ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബർ 7ന് ഇസ്രയേൽ – ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയിൽ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്.
ഹിസ്ബുള്ളയുടെ 150 കേന്ദ്രങ്ങളിൽ 24 മണിക്കൂറിനിടെ ആക്രമണം നടത്തിയതായി ഇസ്രായേൽ അവകാശപ്പെട്ടു. വടക്കൻ ഇസ്രയേലിലെ മൂന്ന് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട്  പ്രത്യാക്രമണം നടത്തിയതായി ഹിസ്ബുളളയും അവകാശപ്പെട്ടു.

കിഴക്കൻ, തെക്കൻ ലബനൻ മേഖലകളിലാണ്‌ ഇസ്രയേൽ അക്രമണം കടുപ്പിച്ചിരിക്കുന്നത്‌. അൽ-തയ്‌റി, ഹെർമൽ, ഹനീൻ, സാവ്ത്തർ, നബാത്തിഹ്, ഷാര, ഹർബത്ത,  ബിൻത് ജബെയിൽ മേഖലകൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളും ഷംസ്റ്റാർ, താരിയ തുടങ്ങിയ പട്ടണങ്ങൾക്ക് ചുറ്റുമുള്ള പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് ബോംബാക്രമണം. വരും ദിവസങ്ങളിൽ ആക്രമണം ശക്തിപ്പെടുമെന്നാണ്‌ ഇസ്രയേലിന്റെ മുന്നറിയിപ്പ്. അതിനാൽ ഹിസ്ബുള്ളയുമായി ബന്ധമുള്ള സ്ഥലങ്ങളിൽ നിന്ന് ജനങ്ങൾ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ലെബനനിലെ ജനങ്ങളോട് ആവശ്യപ്പെട്ടു.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top