മോസ്കോ > -സിംഹങ്ങളുടെ ആക്രമണത്തിൽ മൃഗശാല ജീവനക്കാരിക്ക് ദാരുണാന്ത്യം. ക്രിമിയൻ പെനിൻസുലയിലെ ടൈഗൻ സഫാരി പാർക്കിലാണ് സംഭവം നടന്നത്. സിംഹങ്ങളടക്കമുള്ള വന്യജീവികളെ പാർപ്പിച്ചിരിക്കുന്ന യൂറോപ്പിലെ തന്നെ വലിയ സഫാരി പാർക്കുകളിലൊന്നാണിത്. 17 വർഷമായി മൃഗശാലയിൽ ജോലി ചെയ്യുന്ന ലിയോകാഡിയ പെരിവലോവയാണ് മരിച്ചത്.
സിംഹത്തിന്റെ കൂട് ക്ലീൻ ചെയ്യുന്നതിനിടെയായിരുന്നു സംഭവം. കൂടിന്റെ രണ്ട് ഭാഗങ്ങളിൽ ഒന്നിന്റെ വാതിൽ അടയ്ക്കാഞ്ഞതാണ് അപകടകാരണമെന്നാണ് വിവരം. കൂട് വൃത്തിയാക്കാനായെത്തിയ ഇവരെ സിംഹങ്ങൾ ആക്രമിക്കുകയായിരുന്നു. മറ്റ് ജീവനക്കാർ എത്തിയപ്പോഴേക്കും ലിയോകാഡിയ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ ക്രിമിനൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചെന്ന് മോസ്‌കോ ആസ്ഥാനമായുള്ള ക്രിമിയ ആൻഡ് സെവാസ്റ്റോപോൾ അന്വേഷണ സമിതി പറഞ്ഞു. 2012 മുതലാണ് പാർക്ക് സന്ദർശകർക്കായി തുറന്നു നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..