30 December Monday

ബഹിരാകാശ മാലിന്യങ്ങളുടെ റീസൈക്ലിങ്: ആശയങ്ങള്‍ തേടി നാസ; 30 ലക്ഷം ഡോളര്‍ സമ്മാനം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

വാഷിങ്ടൺ > ബഹിരാകാശ ദൗത്യങ്ങള്‍ക്കിടെയുണ്ടാകുന്ന മാലിന്യങ്ങളുടെ പുനരുപയോ​ഗത്തിന് ഫലപ്രദമായ ആശയങ്ങള്‍ തേടി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. മികച്ച ആശയങ്ങള്‍ക്ക് 3 മില്യൺ ഡോളറാണ് (25.18 കോടി) സമ്മാനം. ലൂണ റീസൈക്കിള്‍ ചലഞ്ചെന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ബഹിരാകാശ ദൗത്യങ്ങള്‍ കൂടുതലായി നടക്കുന്ന സാഹചര്യത്തില്‍ ദൗത്യത്തിനിടെ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങളെ എങ്ങനെ ഫലപ്രദമായി വീണ്ടും ഉപയോ​ഗിക്കാമെന്ന നാസയുടെ അന്വേഷണത്തിന്റെ ഭാ​ഗമാണ് ചലഞ്ച്.

ഭക്ഷണം പാക്ക് ചെയ്യുന്ന പൊതികള്‍, വസ്ത്രങ്ങള്‍, മറ്റ് ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുപയോ​ഗിച്ച ഉപകരണങ്ങളും വസ്തുക്കളും അടക്കമുള്ളവ റീസൈക്കിള്‍ ചെയ്യാനാണ് തീരുമാനം. ഭാവിയില്‍ നടത്താനുദ്ദേശിക്കുന്ന ദീര്‍ഘകാല ബഹികാരാശ ദൗത്യങ്ങള്‍ കൂടി മുന്നില്‍ കണ്ടാണ് നാസ പുതിയ ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്. പുനരുപയോ​ഗിക്കാന്‍ പറ്റുന്ന ഖരമാലിന്യങ്ങളെയെല്ലാം കാര്യക്ഷമമായി റീസൈക്കിള്‍ ചെയ്യാന്‍ പറ്റുന്ന തരത്തിലുള്ള ആശയങ്ങള്‍ വേണമെന്നാണ് നാസ അറിയിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top