23 December Monday

ഫിലിപ്പീൻസിൽ ഭൂചലനം: 6.8 തീവ്രത രേഖപ്പെടുത്തി

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024

മനില > ഫിലിപ്പീൻസിൽ ഭൂചലനം അനുഭനപ്പെട്ടു. ശനിയാഴ്ച പുലർച്ചയോടെയാണ് റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. തെക്കൻ ഫിലിപ്പീൻസ് തീരത്താണ് ഭൂചലനമുണ്ടായത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർ ചലനങ്ങളുണ്ടാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മിൻഡാനോ ദ്വീപിന് കിഴക്ക് ബാഴ്സലോണയിൽ നിന്നും  20 കിലോമീറ്റർ അകലെ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. ശേഷം മിൻഡോനോ ദ്വീപിന്റെ മറ്റ് ചില ഭാഗങ്ങളിൽ 5.9 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങളുണ്ടായതായും ജിയോളജിക്കൽ സർവേ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top