ജക്കാർത്ത
വൈജാത്യങ്ങള്‍ക്കിടയിലും ഐക്യം ഉയർത്തിപ്പിടിക്കണമെന്നും മതപരമായ അസഹിഷ്ണുതക്കെതിരെ പോരാടണമെന്നും ഇന്‍ഡോനേഷ്യന്‍ ജനതയോട് അഭ്യര്‍ഥിച്ച് ഫ്രാന്‍സിസ് മാർപാപ്പ. മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ ഇന്‍ഡോനേഷ്യ ആവേശകരമായ വരവേല്‍പ്പാണ് മാര്‍പാപ്പയ്ക്ക് ഒരുക്കിയത്. 11 ദിവസങ്ങളിലായി നാലു രാജ്യങ്ങളിൽ നടത്തുന്ന സന്ദർശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഇൻഡോനേഷ്യയിലെത്തിയത്.
17,000 ദ്വീപുകളിലായ പരന്നുകിടക്കുന്ന രാജ്യത്തിന്റെ വൈവിധ്യം തന്നെയാണ് ഇന്‍ഡോനേഷ്യയുടെ സൗന്ദര്യമെന്ന് മാര്‍പാപ്പ ഓര്‍മപ്പെടുത്തി. വൈവിധ്യങ്ങള്‍ സംഘര്‍ഷങ്ങള്‍ക്കും ഹേതുവാകും. ഭിന്ന സാംസ്കാരങ്ങള്‍ യോജിച്ചുപോകാനുതകുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ നിരന്തരമായ ഇടപെടല്‍ വേണം. ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വത്തിന് വലിയ പങ്ക് വഹിക്കാനുണ്ടെന്നും മാര്‍പാപ്പ പറഞ്ഞു.
പ്രസിഡന്റ് ജോകോ വിഡോഡൊയുമായി മാര്‍പാപ്പ കൂടിക്കാഴ്‌ച നടത്തി. ക്രൈസ്തവ പുരോഹിതരുമായും സംവദിച്ചു. പാപ്പുവ ന്യൂഗിനിയും കിഴക്കൻ തൈമൂറും സിംഗപ്പൂരും മാർപാപ്പ സന്ദർശിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..