22 December Sunday

ഹോട്ടൽമുറിയിലെ കൂട്ടമരണത്തിൽ അടിമുടി ദൂരൂഹത

വെബ് ഡെസ്‌ക്‌Updated: Tuesday Jul 23, 2024

ബാങ്കോക്ക് > തായ്ലാഡിലെ ഹോട്ടൽ മുറിയിൽ ആറു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ആറു പേരുടേയും ശരീരത്തിൽ സയനൈഡ് സാന്നിധ്യം ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ കൊലപാതകത്തെ കുറിച്ച് മറ്റു വിവരങ്ങൾ പുറത്തു വന്നിട്ടില്ല. വിയറ്റ്‌നാം സ്വദേശികളായ ഹോങ് ഫാം താങ്, തിങ് ഗുയേന്‍ ഫ്യുയോങ്, തിങ് ഗുയേന്‍ ഫ്യുയോങ് ലാന്‍,ദിങ് ത്രാങ് ഫു,വിയറ്റ്‌നാം വംശജരും അമേരിക്കന്‍ പൗരന്മാരുമായ ഷെറിനെ ചോങ്, ഡാങ് ഹങ് വാന്‍ എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

മരിച്ചവരില്‍ ഹോങ് ഫാം താങ്ങും തിങ് ഗ്യുയേന്‍ ഫ്യുയോങ്ങും ഭാര്യാഭര്‍ത്താക്കന്മാരാണ്. കെട്ടിടനിര്‍മാണ കമ്പനിയുടെ ഉടമകളായ ഇരുവരും ഷെറിനെ ചോങ്ങിന് 10 മില്ല്യണ്‍ ബാത് (രണ്ട് കോടി രൂപ) കടം കൊടുത്തിരുന്നു. ജപ്പാനിലെ ആശുപത്രി നിര്‍മാണവുമായി ബന്ധപ്പെട്ട് നിക്ഷേപം നടത്താനാണ് ചോങ് ദമ്പതിമാരില്‍നിന്ന് പണം വാങ്ങിയത്. എന്നാല്‍, അടുത്തിടെ ദമ്പതിമാര്‍ ഇവരുടെ പണം തിരികെചോദിച്ചെങ്കിലും ഷെറിനെ ചോങ്ങിന് ഇത് നല്‍കാനായില്ല. ഇതുമായി ബന്ധപ്പെട്ട കേസ് ജപ്പാനിലെ കോടതിയില്‍ പരിഗണിക്കാനിരിക്കെയായിരുന്നു ബാങ്കോക്കിലെ കൂട്ടമരണം.

തര്‍ക്കം ചര്‍ച്ച ചെയ്യാനായാണ് ദമ്പതിമാരെ ഷെറിനെ ചോങ് ബാങ്കോക്കിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് നിഗമനം. ഈ ചര്‍ച്ചയ്ക്ക് മധ്യസ്ഥതയ്ക്കായാണ് തിങ് ഗ്യുയേന്‍ ഫ്യുയോങ്ങിനെ ഷെറിനെ ചോങ് വിളിച്ചുവരുത്തിയത്. എന്നാല്‍ മരിച്ചവരില്‍ ബാക്കി രണ്ടുപേര്‍ എന്തിനാണ് ഹോട്ടല്‍മുറിയില്‍ എത്തിയത് എന്നതിൽ വ്യക്തയില്ല. കൊല്ലപ്പെട്ടവരിൽ ഒരാൾ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റാണ്. വ്യത്യസ്ത മുറികളിലായിരുന്നവർ എങ്ങിനെ ഒരു മുറിയിലെത്തി എന്നതും അവ്യക്തമാണ്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ഗ്രാന്‍ഡ് ഹയാത്ത് ഇറവാന്‍ ഹോട്ടലിലെ മുറിയില്‍ ആറുപേരെ മരിച്ചനിലയില്‍ കണ്ടത്. സയനൈഡ് കലര്‍ത്തിയ ചായ കുടിച്ചതിന് പിന്നാലെയാണ് ആറുപേരും മരിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top