ഹസൽറ്റ് > ലൈംഗികത്തൊഴിലാളികൾക്ക് പ്രസവാവധിയും തൊഴിൽ അവധിയും ഉറപ്പാക്കുന്ന തീരുമാനവുമായി ബൽജിയം. ലൈം ഗികത്തൊഴിലാളികൾക്ക് ആനുകൂല്യം നൽകുന്ന ആദ്യ രാജ്യമാകുകയാണ് ബൽജിയം. ബൽജിയം 2022-ൽ ലൈംഗിക തൊഴിൽ കുറ്റകൃത്യമല്ലാതാക്കിയിരുന്നു. ജർമനി, ഗ്രീസ്, നെതർലൻഡ്, തുർക്കി എന്നീ രാജ്യങ്ങളിലും നിയമത്തിന് പ്രാബല്യം നൽകി. എന്നാൽ തൊഴിൽ നിയമങ്ങളടക്കം നടപ്പിലാക്കുന്ന ആദ്യ രാജ്യമായിരിക്കുകയാണ് ബൽജിയം.
വിപ്ലവകരമായ തീരുമാനമാണെന്നും ലോകത്തെമ്പാടുമുള്ള ലൈംഗിക തൊഴിലാളികളെ ഇത്തരം നിയമത്തിനുകീഴിൽ കൊണ്ടുവരണമെന്നും ലൈംഗികത്തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘടനകൾ പറഞ്ഞു. ആരോഗ്യ ഇൻഷുറൻസുൾപ്പെടെ ലൈംഗികത്തൊഴിലാളികൾക്ക് ലഭിക്കും. ഒമ്പത് മാസം ഗർഭിണിയായിരിക്കെ തനിക്ക് ജോലി ചെയ്യേണ്ടിവന്നുവെന്നും പണം ആവശ്യമുള്ളതിനാലാണ് തൊഴിലെടുക്കേണ്ടി വന്നതെന്നും ബൽജിയത്തിലെ ലൈംഗികത്തൊഴിലാളിയായ സോഫിയെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..