28 December Saturday

ലക്ഷ്യം കൗമാരക്കാർ: രഹസ്യ ധാരണയുമായി മെറ്റയും ​ഗൂഗിളും; യൂട്യൂബ് വഴി പരസ്യ ക്യാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 8, 2024

പ്രതീകാത്മക ചിത്രം

കലിഫോർണിയ > കൗമാരക്കാരെ ലക്ഷ്യമിട്ട് പുതിയ രഹസ്യ ഉടമ്പടിയുമായി ടെക് ഭീമൻമാരായ മെറ്റയും ​ഗൂ​ഗിളും. ​13 മുതൽ 17 വരെ പ്രായത്തിലുള്ളവരെ ആകർഷിക്കാനായി ഇൻസ്റ്റ​ഗ്രാമിന്റെ പരസ്യങ്ങൾ യൂട്യൂബ് വഴി കാണിക്കുന്നതിന് മെറ്റയും ​ഗൂ​ഗിളും തമ്മിൽ ധാരണയുണ്ടാക്കിയതായി ഫിനാൻഷ്യൽ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ​ഗൂ​ഗിളിന്റെ തന്നെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ഇത്തരത്തിൽ പരസ്യങ്ങൾ കാണിക്കുന്നത്.

കൗമാരപ്രായത്തിലുള്ള യൂട്യൂബ് ഉപയോക്താക്കളെയാണ് മെറ്റ ലക്ഷ്യമിടുന്നത്. യൂട്യൂബ് ഉപയോ​ഗിക്കുന്ന അവസരങ്ങളിൽ ഫോണിൽ ഇൻസ്റ്റഗ്രാമുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കാണാൻ സാധിക്കും. ​ഗൂ​ഗിളിന്റെ 2021ൽ പുറത്തിറക്കിയ ചട്ടപ്രകാരം 18 വയസിൽ താഴെയുള്ള കുട്ടികളെ ലക്ഷ്യം വെക്കുന്ന തരത്തിൽ പരസ്യങ്ങൾ കാണിക്കുന്നത് കുറ്റകരമാണ്. എന്നാൽ ​ഗൂ​ഗിളിന്റെ പരസ്യവിഭാ​ഗത്തിൽ അൺനോൺ (UNKNOWN) എന്ന വിഭാ​ഗത്തിലാണ് ഇത്തരം പരസ്യങ്ങൾ കാണിക്കുന്നത്. പരസ്യങ്ങൾ എത്തുന്നത് ഏത് പ്രായക്കാരിലേക്കാണെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഈ അജ്ഞാത വിഭാ​ഗത്തിൽ ഉൾപ്പെടുന്നത് 13 മുതൽ 17 വരെ പ്രായമുള്ളവരാണെന്നാണ് റിപ്പോർട്ട്.

യുഎസ് ആസ്ഥാനമായുള്ള പരസ്യ ഏജൻസിയായ സ്പാർക്ക് ഫൗണ്ടറിയുടെ സഹായത്തോടെയാണ് പരസ്യ ക്യാമ്പയിൻ നടത്തിയതെന്നാണ്  റിപ്പോർട്ട്. ഈ വർഷം ആദ്യം കാനഡയിൽ നടത്തിയ ക്യാമ്പയിൻ തുടർന്ന് യുഎസിലും പരീക്ഷിച്ചു. ശേഷം ആ​ഗോളവ്യാപകമായി നടപ്പിലാക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ട് പുറത്തുവന്നതോടെ ഏറെ വിവാദങ്ങൾക്കും തിരികൊളുത്തിയിട്ടുണ്ട്. മെറ്റയ്ക്കും ​ഗൂ​ഗിളിനുമെതിരെ വ്യാപകമായ വിമർശനങ്ങളാണ് ഉയരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top