23 December Monday

ഭൂമിയില്‍ ജീവൻ 
പടര്‍ന്നുപന്തലിച്ചത് ഉൽക്കാപതനത്താല്‍

വെബ് ഡെസ്‌ക്‌Updated: Wednesday Oct 23, 2024


വാഷിങ്‌ടൺ
ഭൂമിയില്‍ ജീവന്‍ പടര്‍ന്നുപന്തലിച്ചത് പടുകൂറ്റന്‍ ഉൽക്കയുടെ പതനത്തോടെയാണെന്ന് ശാസ്ത്രലോകം. 326 കോടി വർഷം മുമ്പ്‌ പതിച്ച  3758 കിലോമീറ്റർ വ്യാസമുള്ള ഉൽക്ക ആദിമഭൂമിയില്‍ ജീവോത്പ്പത്തിയുടെ വസന്തം സൃഷ്ടിച്ചെന്നാണ് ഹാർവാർഡ്‌  സര്‍വകലാശാലയുടെ പഠനം വെളിപ്പെടുത്തുന്നത്.

എവറസ്റ്റിനെക്കാൾ നാലിരട്ടി വലിപ്പമുള്ള ഉൽക്കയാണ്‌ ഭൂമിയില്‍ പതിച്ചത്. 66 ലക്ഷം വർഷം മുമ്പ്‌ ദിനോസറുകളുടെ ഉന്മൂലനത്തിന് ഹേതുവായ ഉൽക്കാശിലയുടെ 200 മടങ്ങ്‌ വലിപ്പം വരുമിതിന്‌. ഭൂമി എതാണ്ട് പൂര്‍ണമായി വെള്ളത്താല്‍ നിറഞ്ഞ കാലത്തായിരുന്നു ഉല്‍ക്ക പതിച്ചത്.

അന്തരീക്ഷത്തില്‍ ഓക്സിജന്‍ ഉണ്ടായിരുന്നില്ല. ഭൂമിയിലുണ്ടായിരുന്ന സൂഷ്മാണുക്കള്‍ക്ക് പെരുകാന്‍ ഇടയായ അന്തരീക്ഷം ഉല്‍ക്കാപതനത്തിലൂടെ സൃഷ്ടിക്കപ്പെട്ടു.    ബാക്ടീരിയ പോലുള്ള ഏകകോശജീവികൾക്ക്‌ ആവശ്യമായ ഇരുമ്പും ഫോസ്‌ഫറസും ഉൽക്കയിലുണ്ടായിരുന്നു.    ഉൽക്കാപതനത്തോടെ കൂറ്റന്‍ സുനാമികളുണ്ടായതും ജീവവ്യാപനത്തിന് സഹായിച്ചെന്നും അമേരിക്കയിലെ നാഷണൽ അക്കാഡമി ഓഫ്‌ സയൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top