വാഷിങ്ടൺ > ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് ജോലിക്കായി എഐ തൊഴിലാളികളെ നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത മാസം മുതൽ എഐ ഏജന്റുമാരെയും വിർച്വൽ തൊഴിലാളികളെയും ജോലിക്കായി നിയമിക്കുമെന്നാണ് മൈക്രോസോഫ്റ്റ് ആസ്ഥാനത്ത് നിന്നുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കമ്പനിയുടെ ദൈനംദിനകാര്യങ്ങൾ ചെയ്യുന്നതിനായാണ് എഐ സഹായത്തോടെ പ്രവർത്തിക്കുന്ന വെർച്വൽ തൊഴിലാളികളെ നിയമിക്കുന്നത്.
ഉപഭോക്താക്കളുടെ സംശയങ്ങൾ പരിഹരിക്കുക, സെയിൽസ് ലീഡ് ഐഡന്റിഫിക്കേഷൻ, സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, കസ്റ്റമർ സർവീസ് തുടങ്ങിയ ജോലികളാണ് ആദ്യഘട്ടത്തിൽ ഇവർക്ക് നൽകുകയെന്നാണ് വിവരം. മൈക്രോസോഫ്റ്റ് പുതുതായി അവതരിപ്പിച്ച കോപൈലറ്റ് സ്റ്റുഡിയോ ഉപയോഗിച്ച് കമ്പനികൾക്ക് അവർക്കനുയോജ്യമായ എഐ ഏജന്റുമാരെ നിർമ്മിക്കാൻ കഴിയും. യൂസേഴ്സിന്റെ അഭാവത്തിൽ ട്രാൻസാക്ഷൻ നടത്താനടക്കം സഹായിക്കുന്ന എഐ ഏജന്റിനെ നിർമിക്കാനും മൈക്രോസോഫ്റ്റ് ശ്രമിക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..