16 November Saturday

പാകിസ്ഥാനിൽ തീവ്രവാദി ആക്രമണം; ഏഴ് അർധസൈനികർ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2024

ഇസ്ലാമാബാദ്‌ > തെക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ അർധസൈനിക വിഭാഗത്തിന്റെ  ചെക്ക്‌പോസ്റ്റിൽ തീവ്രവാദികളുടെ ആക്രമണം. ആക്രമണത്തിൽ ഏഴ് സൈനികർ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിലെ കാലാട്ട് ജില്ലയിൽ ഇന്ന്‌ പുലർച്ചെയായിരുന്നു ആക്രമണമെന്ന്‌ പൊലീസ് ഓഫീസർ ഹബീബ്-ഉർ-റഹ്മാൻ പറഞ്ഞു.

പരിക്കേറ്റ  18 അർദ്ധസൈനികരിൽ ചിലരുടെ നില ഗുരുതരമാണെന്നും അവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും  പൊലീസ്‌ വ്യക്തമാക്കി. ആക്രമണത്തെ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിച്ചു. തീവ്രവാദ സംഘടനയായ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) റോയിട്ടേഴ്‌സ് റിപ്പോർട്ടർക്ക് അയച്ച ഇമെയിലിൽ തങ്ങളുടെ ആളുകൾ ചെക്ക് പോയിന്റ്‌ ആക്രമിച്ചതായി പറഞ്ഞു.

കഴിഞ്ഞ മാസം തെക്കൻ കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് രണ്ട് ചൈനീസ് എഞ്ചിനീയർമാർ കൊല്ലപ്പെട്ട ചാവേർ ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തവും ബിഎൽഎ ഏറ്റെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top