22 October Tuesday

ഇയു അംഗത്വത്തിന്‌ അനുകൂലമായി 
വിധിയെഴുതി മാൾഡോവ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2024


ചിസിനൗ
യൂറോപ്യൻ യൂണിയൻ (ഇയു) അംഗത്വത്തിന്‌ അനുകൂലമായി വിധിയെഴുതി മാൾഡോവ. ഹിതപരിശോധനയിൽ 14 ലക്ഷം പേർ വോട്ട്‌ ചെയ്‌തു. ഇതിൽ 99.41 ശതമാനം വോട്ട്‌ എണ്ണിക്കഴിഞ്ഞപ്പോൾ അനുകൂലമായി 50.39 ശതമാനം പേരും എതിർത്ത്‌ 49.61 ശതമാനം പേരും വോട്ട്‌ ചെയ്‌തെന്ന്‌  തെരഞ്ഞെടുപ്പ്‌ കമീഷൻ അറിയിച്ചു.
അതേസമയം, പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മയ സന്ദുവിന്‌ കേവല ഭൂരിപക്ഷമില്ല. 42 ശതമാനം വോട്ട് നേടി  സന്ദു ഒന്നാമതെത്തിയെങ്കിലും കേവല ഭൂരിപക്ഷം നേടാനായില്ല. നവംബർ 3ന് നടക്കുന്ന രണ്ടാംവട്ട വോട്ടെടുപ്പിൽ റഷ്യൻ അനുകൂലിയായ മുൻ പ്രോസിക്യൂട്ടർ ജനറൽ അലക്സാണ്ടർ സ്‌റ്റോയാനോഗ്ലോയും സന്ദുവും തമ്മില്‍ മത്സരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top