17 September Tuesday

മാവോയുടെ സെക്രട്ടറിയുടെ ഡയറിയുടെ അവകാശത്തിനായി യുഎസിൽ കേസ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Aug 20, 2024

വാഷിങ്‌ടൺ > കമ്യൂണിസ്റ്റ്‌ ചൈനയുടെ സ്ഥാപകനായ മാവോ സേതുങിന്റെ സെക്രട്ടറി ലീ റുയിയുടെ ഡയറിക്കുറിപ്പുകൾക്കായി കലിഫോർണിയയിലെ കോടതിയിൽ കേസ്‌. നിലവിൽ സ്റ്റാൻഫോർഡ് സർവകലാശാലയുടെ കൈവശമുള്ള ഡയറി തിരികെ ചൈനയിലേക്ക്‌ എത്തിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ റുയിയുടെ വിധവ നൽകിയ കേസിലാണ്‌ വിചാരണ നടക്കുന്നത്‌. മാവോയെ വിമർശിച്ചതിന്‌ റുയി ജയിലിലടയ്ക്കപ്പെട്ടിരുന്നു. മാവോയുടെ കാലശേഷം പാർട്ടിയിലേക്ക്‌ തിരിച്ചെത്തിയ റുയി പ്രസിഡന്റ്‌ ഷി ജിൻപിങ്‌ അടക്കമുള്ള നേതാക്കളുടെ കടുത്ത വിമർശകനായിരുന്നു.

2018ൽ റുയി അന്തരിച്ചു. 1935 മുതൽ 2018വരെയുള്ള ചൈനീസ്‌ കമ്യൂണിസ്റ്റ്‌ പാർടിയുടെ ഭരണത്തിന്റെ ചരിത്രം ഉൾക്കൊള്ളുന്നതാണ്‌ റുയിയുടെ ഡയറിക്കുറിപ്പുകൾ. സർക്കാർ നശിപ്പിക്കുമെന്ന ഭയത്താൽ റുയിയുടെ മകളാണ്‌ ഡയറികൾ സ്റ്റാൻഫോർഡിനു കൈമാറിയത്‌. ഈ കുറിപ്പുകൾ ചൈനയുടെ കൈവശമെത്തിയാൽ നിരോധിക്കപ്പെടുമെന്ന്‌ സ്റ്റാൻഫോർഡിന്റെ അഭിഭാഷകൻ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top