26 December Thursday

എംപോക്സ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി തുടരും: ലോകാരോ​ഗ്യ സം​ഘടന

വെബ് ഡെസ്‌ക്‌Updated: Saturday Nov 23, 2024

ജനീവ > എംപോക്‌സ് ആ​ഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി തുടരുന്നുവെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ആ​ഗോള തലത്തിൽ എംപോക്‌സ് രോ​ഗബാധ ഉയരുന്ന സാഹചര്യത്തിലാണ് സ്ഥിരീകരണം.  എംപോക്‌സിന്റെ പുതിയ വകഭേദമായ ക്ലേഡ് 1ബി പടർന്ന് പിടിച്ചതോടെ കഴിഞ്ഞ  ആഗസ്‌തിലാണ് ആദ്യമായി ആരോ​ഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

ആഫ്രിക്കൻ രാജ്യമായ കോംഗോയിലും സമീപരാഷ്ട്രങ്ങളിലും വൈറസ് രോഗമായ എംപോക്‌സ് വ്യാപകമായി പടർന്ന് പിടിച്ചിരുന്നു. കോംഗോയിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് ക്ലേഡ് 1ബി വകഭേദം പടരുകയായിരുന്നു. പിന്നീട് യുകെ, ജർമനി, സ്വീഡൻ, ഇന്ത്യ  എന്നിവിടങ്ങളിലും രോ​ഗം സ്ഥിരീകരികച്ചു. ഈ വർഷം, ആഫ്രിക്കയിലുടനീളം 46,000-ത്തിലധികം കേസുകളും 1,000-ലധികം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സമ്പർക്കത്തിലൂടെ പടരുന്ന ഒരു വൈറൽ അണുബാധയാണ് എംപോക്‌സ്. വൈറസ് ജനുസ്സിൽപ്പെട്ട ക്ലേഡ് 1, ക്ലേഡ് 2 എന്നീ രണ്ടു ജനിതക വകഭേദങ്ങൾ എംപോക്‌സ് വൈറസിന്റേതായി തിരിച്ചറിഞ്ഞിട്ടുണ്ട്. എച്ച്1എൻ1, പോളിയോ വൈറസ്, സിക വൈറസ്, എബോള, കോവിഡ് എന്നീ രോഗങ്ങൾ വ്യാപിച്ചപ്പോഴാണ് ഇതിനുമുമ്പ്‌ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top