19 November Tuesday

ഹസീനയെ പുറത്താക്കിയത്‌ ആസൂത്രിതമായെന്ന് യൂനുസ്‌

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024


ന്യൂയോർക്ക്‌
മുൻ പ്രധാനമന്ത്രി ഷെയ്‌ഖ്‌ ഹസീനയുടെ പുറത്താകൽ ആകസ്മികമല്ലെന്നും ആലോചിച്ചുറപ്പിച്ച്‌ നടത്തിയ നീക്കങ്ങളാണ്‌ അതിലേക്ക്‌ നയിച്ചതെന്നും ബംഗ്ലാദേശ്‌ ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ്‌ മുഹമ്മദ്‌ യൂനുസ്‌. ന്യൂയോർക്കിൽ ക്ലിന്റൺ ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ട് യുവാക്കളെയും ഒരു യുവതിയെയും വേദിയിലേക്ക് വിളിച്ച യൂനുസ്, ബംഗ്ലാദേശ് പ്രക്ഷോഭത്തിന് പിന്നിലെ കേന്ദ്രബിന്ദുക്കളാണ് ഇവരെന്ന് സദസ്സിനെ പരിചയപ്പെടുത്തി. കൂട്ടത്തിലെ  മഹ്ഫുജ് അബ്ദുള്ള എന്ന യുവാവിനെ ഹസീനയുടെ പതനത്തിന് പിന്നിലെ  ബുദ്ധികേന്ദ്രമെന്നാണ് വിശേഷിപ്പിച്ചത്. അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണും അപ്പോള്‍ വേദിയില്‍ ഉണ്ടായിരുന്നു.

ഷെയ്‌ഖ്‌ ഹസീന സർക്കാരിന്റെ പതനത്തിന്‌ പിന്നിൽ  അദൃശ്യകരങ്ങളുണ്ടെന്ന്‌ അമേരിക്കയെ പരോക്ഷമായി കുറ്റപ്പെടുത്തി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നതിന്‌ പിന്നാലെയാണ്‌ മുഹമ്മദ്‌ യൂനുസിന്റെ വെളിപ്പെടുത്തൽ. ബിൽ ക്ലിന്റണും യൂനുസും തമ്മിൽ 1980 മുതൽ അടുത്ത സൗഹൃദമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top