ലാഹോർ
174 പേരുടെ ജീവനെടുത്ത 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകരിൽ പ്രധാനിയായ ഹാഫിസ് അബ്ദുൾ റഹ്മാൻ മാക്കി അന്തരിച്ചു. ജമാഅത്ത് ഉത് ദവ ഡെപ്യൂട്ടി മേധാവിയാണ്. വെള്ളിയാഴ്ച ഹൃദയസ്തംഭനത്തെ തുടർന്ന് പാകിസ്ഥാനിലെ ലാഹോറിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സഈദിന്റെ അടുത്ത ബന്ധുവാണിയാൾ.
പ്രമേഹബാധിതനായ ഇദ്ദേഹം ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളി രാവിലെ ഹൃദയസ്തംഭനം ഉണ്ടാവുകയായിരുന്നു. ഭീകരപ്രവർത്തനത്തിന് ധനസഹായം നൽകിയ കേസിൽ 2020ൽ ആറുമാസം ജയിൽശിക്ഷ അനുഭവിച്ചിരുന്നു. 2023ൽ മാക്കിയെ ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..