ലണ്ടൻ > പത്തൊമ്പതാം നൂറ്റാണ്ടിലെ നാഗ ആദിവാസിയുടെ തലയോട്ടി ലേലം ചെയ്യുന്നതിൽനിന്ന് യുകെ ഓക്‌സ്‌ഫോർഡ്‌ഷെയറിലെ ലേലക്കമ്പനി പിന്മാറി. ലേലത്തിനെതിരെ നാഗാലാൻഡിൽ ശക്തമായ പ്രതിഷേധമുയർന്നതോടെയാണിത്.
സ്വാൻ ഓക്ഷൻ ഹൗസ് ലേലത്തിനുവച്ച കൊമ്പുകൾ ധരിച്ച തലയോട്ടി 4000 പൗണ്ടിന് (4.3 ലക്ഷം രൂപ) വിറ്റുപോകുമെന്നായിരുന്നു കരുതിയത്. ലേലത്തിനെതിരെ ഫോറം ഫോർ നാഗ റികൺസിലിയേഷൻ(എഫ്‌എൻആർ) എന്ന സംഘടനയാണ് രംഗത്തുവന്നത്. ആദിവാസി വിഭാഗങ്ങളുടെ അവകാശസംരക്ഷണത്തിനായുള്ള യുഎൻ നിയമങ്ങളുടെ ലംഘനമാണിതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
കൊളോണിയൽ കാലത്ത് ഇന്ത്യയിൽനിന്ന് കടത്തിയ നാഗ ഗോത്രവർഗത്തിന്റെ 6,500 പുരാവസ്തുക്കൾ യുകെയിലെ പിറ്റ്‌സ് റിവർ മ്യൂസിയത്തിലുണ്ട്. ഇവയിലുൾപ്പെടുന്ന പൂർവികരുടെ ശരീരാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കാൻ 2020 മുതൽ ശ്രമിക്കുന്ന സംഘടനയാണ് എഫ്‌എൻആർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..