ന്യൂയോർക്ക് > അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ദീപാവലി ആശംസകൾ നേർന്ന് ബഹിരാകാശ യാത്രിക സുനിത വില്യംസ്. ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവർക്ക് ആശംസകൾ നേരുന്നതായി സുനിത വില്യംസ് പറഞ്ഞു. വൈറ്റ് ഹൗസിലെ ദീപാവലി ആഘോഷങ്ങൾക്കിടെയാണ് സുനിത വില്യംസ് ബഹിരാകാശത്തു നിന്ന് റെക്കോഡ് ചെയ്ത വീഡിയോ പ്ലേ ചെയ്തത്. ഭൂമിയിൽ നിന്നും 260 നോട്ടിക്കൽ മൈൽ അകലെ നിന്ന് ദീപാവലി ആശംസിക്കുന്നത് അപൂർവ അവസരമാണെന്നും തന്റെ പിതാവിലൂടെയാണ് ദീപാവലി ആഘോഷങ്ങളെപ്പറ്റി അറിഞ്ഞതെന്നും സുനിത വില്യംസ് ആശംസ സന്ദേശത്തിൽ പറയുന്നു.
2024 ജൂണിലാണ് ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ സുനിത വില്യംസും ബുച്ച് വിൽമോറും എട്ടുദിവസത്തെ ദൗത്യത്തിനായി നിലയത്തിലെത്തിയത്. എന്നാൽ സ്‌റ്റാർലൈനർ പേടകം തകരാറിലായതോടെ തിരികെ വരാനാകാതെ കുടുങ്ങുകയായിരുന്നു. ഇവരെ 2025 ഫെബ്രുവരിയോടെ തിരികെയെത്തിക്കും. സ്‌പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ ക്യാപ്സ്യൂൾ ‘ഫ്രീഡ’മാണ് ഇവരെ തിരികെ എത്തിക്കുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..