വാഷിങ്‌ടൺ > നെപ്‌ട്യൂണിന്റെ വലിപ്പമുള്ള അപൂർവഗ്രഹത്തെ കണ്ടെത്തി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. വളരെയടുത്തുകൂടി 21 മണിക്കൂർകൊണ്ട് സൂര്യനെ ചുറ്റുന്ന ഗ്രഹമാണിത്. അതായത് ഭൂമിയിലെ ഒരുവര്‍ഷം ഈ ഗ്രഹത്തില്‍ വെറും 21 മണിക്കൂര്‍ മാത്രം. നാസയുടെ ട്രാൻസിറ്റിങ് എക്സോപ്ലാനറ്റ് സർവേ സാറ്റലൈറ്റാണ് ഗ്രഹത്തെ കണ്ടത്തിയത്. ഓസ്‌ട്രേലിയ, ചിലെ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽനിന്ന് ടെലസ്കോപ് വഴിയുള്ള നിരീക്ഷണത്തിലൂടെ സ്ഥിരീകരിച്ചു. ചുട്ടുപഴുത്ത നിലയിലാണ് ഗ്രഹമെന്നും നാസ ശാസ്ത്രജ്ഞർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..