21 December Saturday

കൊടുംചൂട്: യൂറോപ്പിൽ കഴിഞ്ഞവർഷം മരിച്ചത് അരലക്ഷത്തോളം പേർ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 13, 2024

ബ്രസൽസ് > കൊടും ചൂട് കാരണം കഴിഞ്ഞ വർഷം യൂറോപ്പിൽ അരലക്ഷത്തോളം പേർക്ക്  ജീവൻ നഷ്ടമായെന്ന് പഠനം. തിങ്കളാഴ്‌ച പ്രസിദ്ധീകരിച്ച ബാഴ്‌സലോണ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്ലോബൽ ഹെൽത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 2023-ൽ യൂറോപ്പിൽ 47,690 ആളുകൾ താപനില കാരണം മരിച്ചു. കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും ചൂടേറിയ വർഷമായിരുന്നു. തൊട്ടു മുമ്പത്തെ വർഷത്തെ അപേക്ഷിച്ച് 2023ൽ മരിച്ചവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണുള്ളത്.

കാലാവസ്ഥ വ്യതിയാനം മൂലം താപനില വർധിക്കുന്നത് തുടർന്നുകൊണ്ടേയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ ചൂടാകുന്ന ഭൂഖണ്ഡമാണ് യൂറോപ്പെന്നും അവിടെയുള്ളവർ ഇതുമൂലം നിരവധി ആരോഗ്യ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 35 യൂറോപ്യൻ രാജ്യങ്ങളിലെ താപനിലയും മരണനിരക്കും താരതമ്യ പഠനം നടത്തിയാണ് ഗവേഷകർ റിപ്പോർട്ട് തയാറാക്കിയത്. ഇതിൽ ഗ്രീസ്, ബൾഗേറിയ, ഇറ്റലി, സ്​പെയിൻ എന്നീ രാജ്യങ്ങളിലാണ് കഴിഞ്ഞവർഷം ഏറ്റവും കുടുതൽ മരണം റിപ്പോർട്ട് ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top