22 December Sunday

ഇറാനെ ഭയന്ന് നെതന്യാഹു ജീവിക്കുന്നത് ബങ്കറിലെന്ന് റിപ്പോർട്ട്

വെബ് ഡെസ്‌ക്‌Updated: Monday Nov 11, 2024

ടെൽഅവീവ് > ഡ്രോൺ ആക്രമണം ഭയന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ജീവിക്കുന്നത് അതീവ സുരക്ഷയുള്ള ഭൂ​ഗർഭ അറയിലാണെന്ന് റിപ്പോർട്ട്. പ്രാധാനമന്ത്രിയുടെ ഓഫിസിന് താഴെയുള്ള ബങ്കറിലാണ് നെതന്യാഹു എന്നാണ് ഇസ്രയേൽ മാധ്യമമായ ചാനൽ 12 റിപ്പോർട്ട് ചെയ്തത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന സുരക്ഷാ യോഗങ്ങളടക്കം ചേരുന്നത് ഇവിടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഒക്ടോബറിൽ സിസേറിയയിലെ നെതന്യാഹുവിന്റെ വസതിയിലേക്ക് ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തിയിരുന്നു. ഈ സമയത്ത് നെതന്യാഹുവും കുടുംബവും വീടിനുള്ളിൽ ഉണ്ടായിരുന്നില്ല. അതിന് ശേഷമാണ് പ്രധാനമന്ത്രി ബങ്കറിനുള്ളിലേക്ക് താമസം മാറ്റിയത്. നെതന്യാഹുവിന്റെ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്.

ഏതു സമയത്തും നെതന്യാഹുവിന് നേരെ ഇറാനിൽ നിന്ന് ആക്രമണം ഉണ്ടായേക്കാം എന്നാണ് സുരക്ഷാ ഉപദേഷ്ടാക്കളുടെ അനുമാനം. ഭീഷണി ശക്തമായി നിലനിൽക്കുന്നതിനാൽ ‌നെതന്യാഹു പ്രത്യേക സ്ഥലങ്ങളിൽ കൂടുതൽ സമയം തങ്ങുന്നത് ഒഴിവാക്കണമെന്നും സുരക്ഷാ ഉപദേഷ്ടാക്കൾ ശുപാർശ ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ നെതന്യാഹുവിന്റെ മകൻ അവ്നറിന്റെ വിവാഹം അടക്കമുള്ള ചടങ്ങുകൾ മാറ്റിവയ്ക്കാനുള്ള ആലോചന നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ പരി​ഗണിച്ചാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top