ടോക്കിയോ
ജപ്പാനിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കടയിൽ നിന്ന് കത്രിക കാണാതായതിനാൽ 36 വിമാനങ്ങൾ റദ്ദാക്കി. 201 വിമാനങ്ങൾ വൈകി. സുരക്ഷയുടെ ഭാഗമായാണ് വിമാനങ്ങൾ റദ്ദാക്കുകയും യാത്ര നീട്ടിവെക്കുകയും ചെയ്‌തത്.
വർഷാവർഷം ഒന്നരക്കോടി യാത്രക്കാർ കടന്നുപോകുന്ന ഹൊക്കിയാഡോയിലെ ന്യൂ ചിറ്റോസി വിമാനത്താവളത്തിലായിരുന്നു സംഭവം. കത്രിക കാണാതായതു മൂലം പതിനായിരക്കണക്കിന് പേരുടെ യാത്രയാണ് തടസപ്പെട്ടത്. ഇവരെയെല്ലാം വീണ്ടും സുരക്ഷാപരിശോധനയ്‌ക്ക് വിധേയരാക്കിയാണ് വിമാനത്തിൽ കയറ്റിയത്. ഒടുവിൽ കത്രിക കണ്ടെത്താനാകാതെയാണ് യാത്ര പുനരാരംഭിച്ചത്. എന്നാൽ പിന്നീട് കടയിൽ നിന്നുതന്നെ കത്രിക കണ്ടെത്തിയതായി എയർപോർട്ട് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..