27 December Friday

റോഡിലെ തർക്കം; അമേരിക്കയിൽ ഇന്ത്യൻ വംശജനെ വെടിവച്ചു കൊന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2024

വാഷിങ്ടൺ > റോഡിലുണ്ടായ തർക്കത്തെ തുടർന്ന് അമേരിക്കയിൽ ഇന്ത്യൻ വംശജനെ വെടിവച്ചു കൊന്നു. 29കാരനായ ആഗ്ര സ്വദേശി ഗാവിൻ ദസൗർ ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച യുഎസ് സംസ്ഥാനമായ ഇന്ത്യാനയിലാണ് സംഭവം.

രണ്ടാഴ്ച മുൻപാണ് ദസൗർ വിവാഹിതനായത്. മെക്സിക്കക്കാരിയായ ഭാര്യ വിവിയാന സമോറക്കൊപ്പം വീട്ടിലേക്ക് പോകവെ ഇൻഡി നഗരത്തിന്റെ തെക്കുകിഴക്ക് ഭാഗത്തുള്ള ജങ്ഷനിൽ വച്ച് ഒരു പിക്കപ് ട്രക്കിൽ എത്തിയവരുമായി തർക്കമുണ്ടാകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

കാറിൽ നിന്ന് ഇറങ്ങുന്ന ദസൗർ പിക്കപ്പ് ട്രക്ക് ഡ്രൈവറോട് കയർക്കുന്നത് വീഡിയോയിൽ കാണാം. തുടർന്ന് കയ്യിൽ കരുതിയ തോക്ക് ഉപയോഗിച്ച് ഇയാൾ ട്രക്കിന്റെ ഡോറിൽ ഇടിച്ചു. ട്രക്കിലുണ്ടായിരുന്നയാൾ അകത്ത് നിന്ന് വെടിവയ്ക്കുന്നതും ദസൗർ വെടിയേറ്റ് വീഴുന്നതും കാണാം. ഉടൻ തന്നെ ദസൗറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. പ്രതി സ്വയരക്ഷക്കായി വെടിവച്ചതാണെന്നും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് വിട്ടയച്ചുവെന്നും പൊലീസ് പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top