റോം
മെഡിറ്ററേനിയൻ കടലിൽ മൂന്നുദിവസം കൊടുംതണുപ്പിനെയും വമ്പൻ തിരമാലകളെയും എതിരിട്ട് ടയർട്യൂബിൽ അള്ളിപിടിച്ച് കിടന്ന് ജീവിതം തിരികെ പിടിച്ച് അഭയാർഥി ബാലിക. ടുണീഷ്യയിൽനിന്ന് യൂറോപ്പിലേക്ക് പുറപ്പെട്ട അഭയാർഥിബോട്ടിലുണ്ടായിരുന്ന സിയേറ ലിയോൺ സ്വദേശിയായ പതിനൊന്നുകാരിയെയാണ് കോംപസ് കളക്ടീവ് എന്ന സന്നദ്ധസംഘടന ബുധനാഴ്‌ച പുലർച്ചെ രണ്ടരയോടെ നടുക്കടലിൽ കണ്ടെത്തിയത്. താൻ സഞ്ചരിച്ച ബോട്ടിൽ 44 പേരുണ്ടായിരുന്നതായും ബാക്കിയെല്ലാവരും ബോട്ട് മുങ്ങിമരിച്ചതായും പെൺകുട്ടി പറഞ്ഞു. ബോട്ട് മുങ്ങിയപ്പോൾ കിട്ടിയ ടയർട്യൂബ് അരയ്‌ക്കുള്ളിൽകുടുക്കി പൊങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടി. ഇറ്റാലിയൻ ദ്വീപായ ലാംപെഡൂസയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ മറ്റുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആരോഗ്യനില തൃപ്‌തികരം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..