മനാമ
ചൈനീസ് നഗരമായ വുഹാനിൽനിന്ന് യുഎഇയിൽ എത്തിയ നാലംഗ കുടുംബത്തിൽ കൊറോണ സ്ഥിരീകരിച്ചു. അമ്മ, അച്ഛൻ, ഒമ്പതു വയസ്സുള്ള മകൾ, അമ്മൂമ്മ എന്നിവരടങ്ങുന്ന ചൈന കുടുംബം അവധി ആഘോഷത്തിന് 16നാണ് യുഎഇയിൽ എത്തിയത്. പനി ബാധിച്ചതിനെത്തുടർന്ന് 23ന് അമ്മൂമ്മയെ ആശുപത്രിയിൽ കാണിച്ചപ്പോഴാണ് കൊറോണ സ്ഥിരീകരിച്ചത്.
കുടുംബം പ്രത്യേക നിരീക്ഷണത്തിലാണ്. ഇവർ വിമാനത്തിൽ മറ്റുള്ളവരുമായി ഇടപഴകിയിരുന്നോ എന്ന് പരിശോധിക്കുന്നുണ്ട്. കൊറോണ വൈറസ് ബാധ ഉണ്ടെങ്കിൽ പരിഭ്രാന്തരാകരുതെന്നും വൈദ്യപരിശോധനയും ചികിത്സയും യുഎഇയിൽ സൗജന്യമാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു ലക്ഷത്തോളം ചൈനക്കാരാണ് യുഎഇയിൽ ഉള്ളത്. ഇതിൽ കുടുതലും ദുബായിലാണ്. ചൈനയിലുള്ള നാലു വിദ്യാർഥികൾക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി പാകിസ്ഥാൻ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..