22 November Friday

ഗൂഗിളിന്‌
"ബ്രഹ്മാണ്ഡ'
 പിഴയിട്ട്‌ റഷ്യ

വെബ് ഡെസ്‌ക്‌Updated: Saturday Nov 2, 2024


മോസ്കോ
രണ്ട് എഴുതി മുപ്പത്തിനാല് പൂജ്യം ഇട്ടാല്‍ കിട്ടുന്ന സംഖ്യ എത്രയായിരിക്കും. അത്രയും ഡോളര്‍ ​ഗൂ​ഗിളിന് പിഴയിട്ട് റഷ്യന്‍ കോടതി. യൂട്യൂബ് റഷ്യൻ മാധ്യമങ്ങളെ  നിരോധിച്ചതിന്റെ പേരിലാണ് ആ​ഗോള സേര്‍ച് എന്‍ജിന്‍ ഭീമനായ  ​ഗൂ​ഗിളിന്റെ മാതൃസ്ഥാപനമായ ആല്‍ഫബറ്റിന്  "ബ്രഹ്മാണ്ഡതുക' പിഴ ചുമത്തിയത്. മൊത്തം ആ​ഗോള സമ്പത്ത് കൂട്ടിയാലും ഈ തുകയോളം വരില്ല.

ഉക്രയ്‌നില്‍ റഷ്യയുടെ സൈനിക നടപടിക്ക് പിന്നാലെ റഷ്യ ടുഡെയും സ്‌പുട്‌നിക്കും അടക്കമുള്ള ആയിരത്തിലധികം മാധ്യമങ്ങള്‍ക്കാണ് യൂട്യൂബ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പതിനയ്യായിരത്തോളം വീഡിയോകള്‍ യൂട്യൂബ്‌ നീക്കം ചെയ്തു.  റഷ്യൻ മാധ്യമങ്ങളോടുള്ള ഗൂഗിളിന്റെ മനോഭാവം തിരുത്താനും വിഷയത്തിലേക്ക്‌ ശ്രദ്ധ ക്ഷണിക്കാനും ഉദ്ദേശിച്ച്‌ പ്രതീകാത്മകമായാണ്‌ "ഭീമന്‍ പിഴ' ചുമത്തിയതെന്ന് ക്രംലിന്‍ വക്താവ് ദിമിത്രി  പെസ്‌കോവ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top