22 December Sunday

വെനസ്വേലയിൽനിന്ന്‌ വീണ്ടും യുഎസ്‌ നിർമിത 
ആയുധങ്ങൾ പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2024


കാരക്കാസ്‌
അമേരിക്കൻ നിർമിത ആയുധശേഖരം വീണ്ടും വെനസ്വേലയില്‍ നിന്നും പിടികൂടി. സംഭവത്തിൽ സ്‌പാനിഷ്‌ പൗരനെയും അമേരിക്കൻ നാവികനെയും കസ്‌റ്റഡിയിലെടുത്തതായി വെനസ്വേല പൊതുജന സുരക്ഷാമന്ത്രി ഡയസ്‌ഡാഡോ കാബെൽ അറിയിച്ചു.

സിഐഎ ബന്ധം സംശയിക്കുന്ന ആറ്‌ പേരെ 14ന്‌ അമേരിക്കൻ നിർമിത ആയുധങ്ങളുമായി പിടികൂടി. പിന്നാലെയാണ്‌ തിങ്കളാഴ്‌ച കൂടുതൽ ആയുധം പിടിച്ചെടുത്തത്‌. യുഎസ്‌ സൈനികര്‍ ഉപയോഗിക്കുന്ന എം4 എ1 അടക്കമുള്ള തോക്കുകളാണ്‌ പിടിച്ചെടുത്തത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top