ഐക്യരാഷ്ട്ര കേന്ദ്രം
സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ തുടരുന്ന ഏറ്റുമുട്ടൽ തടയാൻ യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത് റഷ്യ. ബ്രിട്ടനും സിയേറ ലിയോണും സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തെ മറ്റ് എല്ലാ അംഗങ്ങളും അനുകൂലിച്ചു.
2023 ഏപ്രിലിലാണ് ദീർഘകാലമായി സുഡാൻ സൈനിക, അർധസൈനിക (ആർഎസ്‌എഫ്) തലവന്മാർ തമ്മിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ തെരുവുയുദ്ധമായി പരിണമിച്ചത്. ഇത് രാജ്യമെമ്പാടും ആഭ്യന്തരയുദ്ധമായി പടർന്നു. ഇതുവരെ 24,000 പേർ കൊല്ലപ്പെട്ടതായാണ് കണക്ക്. സുഡാനിലെ വലിയ വിഭാഗം ജനങ്ങൾ കൊടുംപട്ടിണിയുടെ വക്കിലാണെന്ന് യുഎൻ അടുത്തിടെ റിപ്പോർട്ട് ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..