കരാക്കസ്
ബ്രസീലിൽനിന്ന് സ്ഥാനപതിയെ തിരിച്ചുവിളിച്ച് വെനസ്വെല. റഷ്യയിലെ കസാനിൽ നടന്ന ഉച്ചകോടിയിൽ ബ്രിക്സ് അംഗത്വത്തിനായുള്ള വെനസ്വെലയുടെ അപേക്ഷയെ ബ്രസീല്‍ വീറ്റോ ചെയ്ത നടപടിയിൽ പ്രതിഷേധിച്ചാണിത്.
വെനസ്വെല പങ്കാളിത്ത രാഷ്ട്രങ്ങളുടെ വിശ്വാസം തകർത്തെന്ന് ബ്രസീലിന്റെ ഉന്നത വിദേശ നയ ഉപദേഷ്ടാവ് സെൽസോ അമോറിം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിക്കോളാസ് മഡൂറോ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവാദത്തെക്കുറിച്ചായിരുന്നു പ്രതികരണം. തുടർന്നാണ് സ്ഥാനപതിയെ തിരിച്ചുവിളിക്കാൻ വെനസ്വെല തീരുമാനിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..