27 December Friday

ഗാസയിലും 
വെസ്‌റ്റ്‌ ബാങ്കിലും 
ആക്രമണം തുടരുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


ഗാസ സിറ്റി
ഗാസയിലും വെസ്റ്റ്‌ ബാങ്കിലും തീവ്ര ആക്രമണം തുടർന്ന്‌ ഇസ്രയേൽ. തിങ്കളാഴ്ച നടത്തിയ ആക്രമണത്തിൽ ഗാസ സിറ്റിയിലെ സ്കൂളിൽ അഭയം തേടിയിരുന്നു 11 പേരും ദെയ്ർ അൽ ബലായിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന നാലുപേരും കൊല്ലപ്പെട്ടു. വെസ്‌റ്റ്‌ ബാങ്കിൽ തുടരുന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 30 ആയി. ജെനിൻ അഭയാർഥി ക്യാമ്പിൽ ആറാംനാളും ഇസ്രയേൽ ആക്രമണം തുടരുന്നു.

അതിനിടെ, ലബനനിലേക്കും ഇസ്രയേൽ ആക്രമണമുണ്ടായി. ഐക്യരാഷ്ട്ര സമാധാനസേനയിലെ ഒരംഗം കൊല്ലപ്പെട്ടു. ഇസ്രയേലിലേക്ക്‌ തിരിച്ചും ആക്രമണം നടത്തിയതായി ഹിസ്‌ബുള്ള പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top