22 December Sunday

ബംഗ്ലാദേശ്‌ ഭരണഘടന 
പരിഷ്കരിക്കാൻ കമീഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 9, 2024

ali riyaz


ധാക്ക
ഭരണഘടന അവലോകനം ചെയ്ത്‌ പരിഷ്കാരങ്ങൾ നിർദ്ദേശിക്കുവാനായി ഒമ്പതംഗ കമീഷനെ നിയോഗിച്ച്‌ ബംഗ്ലാദേശിലെ താൽക്കാലിക സർക്കാർ.  രാഷ്‌ട്രതന്ത്രജ്ഞനായ അലി റിയാസിന്റെ നേതൃത്വത്തിലുള്ള കമീഷൻ വിഷയത്തിൽ 90 ദിവസത്തിനകം റിപ്പോർട്ട്‌ സമർപ്പിക്കും. ധാക്ക യൂണിവേഴ്‌സിറ്റിയിലെ നിയമവിഭാഗത്തിലെ പ്രൊഫസർമാരും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകനും വിദ്യാർഥി പ്രതിനിധിയും ഉൾപ്പെടുന്നതാണ്‌ കമീഷൻ.

ഭരണനിർവഹണത്തിൽ പൊതുജന പ്രാതിനിധ്യം ഉറപ്പാക്കുന്ന രീതിയിൽ ഭരണഘടന പരിഷ്കരിക്കുകയാണ് കമീഷനിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top