വാഷിങ്‌ടൺ
പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ അമേരിക്കൻ കേന്ദ്ര ബാങ്കായ യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചു. 25 ബേസിസ് പോയിന്റിന്റെ കുറവാണ് വരുത്തിയത്. ഇതോടെ പലിശനിരക്ക് 4.50 മുതല്‍ 4.75 ശതമാനം വരെയുള്ള പരിധിയില്‍ എത്തി. തീരുമാനം ഏകകണ്ഠമാണെന്ന് ഫെഡറൽ റിസർവ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് ഒരു വിധത്തിലും ഫെഡറല്‍ റിസര്‍വിന്റെ നയ തീരുമാനത്തെ സ്വാധീനിച്ചിട്ടില്ലെന്ന് ചെയര്‍മാന്‍ ജെറോം പവല്‍ പറഞ്ഞു. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് പലിശനിരക്ക് കുറയുന്നത്.
നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പലിശനിരക്ക് കുറയ്‌ക്കുന്നതിന് കേന്ദ്രബാങ്ക് തുടക്കമിട്ടത്. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ കഴിഞ്ഞ വർഷം പലിശനിരക്ക് രണ്ട് പതിറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഉയർത്തിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ നികുതി കുറയ്‌ക്കുമെന്ന് ട്രംപ് വാഗ്‌ദാനം ചെയ്‌തിരുന്നു. ഇത് നടപ്പാക്കിയാല്‍ വീണ്ടും പണപ്പെരുപ്പനിരക്ക് ഉയരുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..