22 November Friday

വിശ്വാസ വോട്ടെടുപ്പിന്‌ നീക്കം: ജർമനിയിൽ 
രാഷ്‌ട്രീയ പ്രതിസന്ധി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2024

photo credit: X

ബെർലിൻ
ഭരണസഖ്യത്തിത്തിലെ പൊട്ടിത്തെറിയെത്തുടർന്ന്‌ ജർമനി വിശ്വസ വോട്ടെടുപ്പിലേക്ക്‌ നീങ്ങുന്നു. ചാൻസലർ ഒലാഫ്‌ ഷോൾസ്‌ ധനമന്ത്രി ക്രിസ്റ്റ്യൻ ലിൻഡ്‌നനെ പുറത്താക്കിയതോടെയാണ്‌ ജർമനിയിൽ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തത്‌.

ഫ്രീ ഡെമോക്രാറ്റിക്‌ പാർടി അംഗമാണ് ക്രിസ്റ്റ്യൻ ലിൻഡ്‌നർ. ഒലാഫ്‌ ഷോൾസ്‌ സോഷ്യൽ ഡെമോക്രാറ്റ്‌ ആൻഡ്‌ ഗ്രീൻസ്‌ പാർടി നേതാവും. ധനമന്ത്രിയെ പുറത്താക്കിയതോടെ ഫ്രീ ഡെമോക്രാറ്റിക്‌ പാർടി ജർമൻ ഭരണസഖ്യത്തിൽ നിന്ന്‌ പിൻമാറാനാണ്‌ സാധ്യത. അങ്ങനെ വന്നാൽ ഭരണമുന്നണി ന്യൂനപക്ഷമാകും. ഇത്‌ മുന്നിൽ കണ്ട്‌ ജനുവരി 15ന്‌ പാർലമെന്റിൽ വിശ്വാസ വോട്ടെടുപ്പ്‌ നടത്തുമെന്ന്‌ ഷോൾസ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. ഇതിൽ പരാജയപ്പെട്ടാൽ മാർച്ചിൽ ജർമനി തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങും. ബജറ്റുമായി ബന്ധപ്പെട്ട തർക്കമാണ്‌ ധനമന്ത്രിയെ പുറത്താക്കുന്നതിലേക്ക്‌ നയിച്ചതെന്നാണ് ഷോൾസിന്റെ നിലപാട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top