14 November Thursday
അറബ്- ഇസ്ലാമിക് രാജ്യങ്ങളുടെ ഉച്ചകോടി

ഇസ്രയേല്‍ ആക്രമണം 
അവസാനിപ്പിക്കണം: സൗദി

അനസ് യാസിന്‍Updated: Tuesday Nov 12, 2024

റിയാദിൽ ആരംഭിച്ച അറബ് ഇസ്ലാമിക് രാജ്യങ്ങളുടെ സംയുക്ത ഉച്ചകോടിയിൽ സൗദി കിരീടാവകാശി ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിൻ സൽമാനൊപ്പം മറ്റു രാജ്യങ്ങളുടെ നേതാക്കൾ



മനാമ
ഗാസയ്‌ക്കും ലബനനും നേരെയുള്ള ആക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ആവശ്യപ്പെട്ടു. ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലയെ സൗദി അപലപിക്കുന്നതായി റിയാദിൽ ആരംഭിച്ച അറബ് ലീഗ്, ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ–--ഓപറേഷൻ സംയുക്ത ഉച്ചകോടി ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. ലബനന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും എതിരായ ഏത് ഭീഷണിയും സൗദി തള്ളുന്നതായും പലസ്തീനിന്റെ രാഷ്ട്രപദവി അംഗീകരിക്കാൻ ലോക രാജ്യങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ഗാസ മുനമ്പിലും ലബനനിലും ഇസ്രയേൽ നടത്തുന്ന യുദ്ധം ചർച്ച ചെയ്യാനായി സൗദി അറേബ്യയാണ് അറബ് -ഇസ്ലാമിക് ഉച്ചകോടി വിളിച്ചത്. ലബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി, തുർക്കിയ പ്രസിഡന്റ് റെജബ് തയ്യിപ് എർദോഗൻ, പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെറീഫ്, നൈജീരിയൻ പ്രസിഡന്റ് ബോല ടിനുബു തുടങ്ങി അമ്പതോളം നേതാക്കൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്‌. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യൻ സൗദി കിരീടാവകാശിയുമായി ഫോണിൽ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top